Connect with us
48 birthday
top banner (1)

Kerala

അബിൻ വർക്കിയുടെ തലതല്ലിപ്പൊളിച്ച കന്റോണ്‍മെന്റ് എസ്‌ഐ ജിജുവിന് ഡിവൈഎഫ്‌ഐ ബന്ധം

Avatar

Published

on

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ തലതല്ലിപ്പൊളിച്ച എസ്‌ഐയുടെ സിപിഎം ബന്ധം ചർച്ചയാകുന്നു. കന്റോണ്‍മെന്റ് എസ്‌ഐ ജിജുവിന്റെ രാഷ്‌ട്രീയ ബന്ധമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുകൊണ്ടുവന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ എസ്‌ഐ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചിരുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനും പോലീസിന്റെ മൃഗീയമായ മർദ്ദനം ഏറ്റിരുന്നു. തലയ്‌ക്ക് പരിക്കേറ്റ അബിൻ വർക്കി പൊലീസിനെ മാറ്റാതെ സ്ഥലത്ത് നിന്ന് മാറില്ലെന്ന് പറഞ്ഞു. ചോര വാർന്ന നിലയില്‍ പ്രതിഷേധവുമായി റോഡില്‍ തുടരുന്നതിനിടയിലാണ് എസ്‌ഐ ഡിവൈഎഫ്‌ഐക്കാരനാണെന്ന് അബിൻ വർക്കി ആരോപിച്ചത്.

Advertisement
inner ad

‘ഇപ്പോ ഫേസ്ബുക്കില്‍ കയറി നോക്കണം, അവന്റെ മെയിൻ പണി ഇവിടുത്തെ ഡിവൈഎഫ്‌ഐക്കാരുടെ കൂടെ ചുറ്റിക്കറങ്ങി നടക്കലാണ്. എന്നിട്ട് യൂത്ത് കോണ്‍ഗ്രസുകാരെ അക്രമിക്കുകയാണ്. ഇപ്പോള്‍ ഡിലീറ്റ് ചെയ്‌തോ എന്ന് അറിയില്ല. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൂടെ ബുളളറ്റില്‍ കറങ്ങി നടന്ന് ഫോട്ടോ എടുക്കലാണ് അവന്റെ പണി. കേരള പൊലീസിലെ ഉദ്യോഗസ്ഥന്റെ പണിയാണോ ഇത്. എഡിജിപി അജിത് കുമാറിന്റെയും പിണറായിയുടെയും സംരക്ഷണം എന്നും ഉണ്ടാകുമെന്നാണോ അവനൊക്കെ വിചാരിച്ചതെന്നും അബിൻ വർക്കി ചോദിച്ചു.

Advertisement
inner ad

Kerala

അപകട സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി

Published

on

പാലക്കാട്‌: അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നുവെന്ന് മുമ്ബ് ഇവിടെ അപകടം നടന്നതിനാല്‍ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്ബാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായത്.മറ്റൊരു വാഹനത്തില്‍ ലോറി തട്ടിയാണോ നിയന്ത്രണം വിട്ടതെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ടെന്നും അപകട കാരണം വ്യക്തമായിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ആര്‍ട്ടിഒ പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും അപകടത്തിന് അമിത വേഗത കാരണമായോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പാലക്കാടിന്‍റെ ചുമതലയുള്ള മലപ്പുറം എസ്‍പി വിശ്വനാഥ് പറഞ്ഞു. മറ്റൊരു വാഹനം വന്നപ്പോള്‍ സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Kerala

കണ്ണീർക്കടലായി പനയമ്പാടം; പ്രതിഷേധിച്ച് നാട്ടുകാർ

Published

on

കല്ലടിക്കോട്: പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാല് വിദ്യാർഥിനികളുടെ നഷ്ടമായ അപകടത്തിൽ പിന്നാലെ ജനരോഷം ആളിക്കത്തി. അപകടത്തിന് പിന്നാലെ നാട്ടുകാർ ഗതാഗത് തടഞ്ഞ് പ്രതിഷേധിച്ചു അപകടം ഉണ്ടാക്കിയ ലോറി വശത്തേക്ക് ഒതുക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ പൊലീസ് സൗകര്യങ്ങളൊരുക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.പനയമ്പാടം സ്ഥിരം അപകടമേഖലയാണെന്നും അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരിഹാരം വേണമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇനിയും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇനി എന്ത് ചെയ്യാന്‍ കഴിയുമെന്ന് കലക്ടറും എംഎല്‍എയും അടക്കമുള്ളവര്‍ തീരുമാനം പറയണം. അതുകഴിഞ്ഞ് വാഹനങ്ങള്‍ കടത്തി വിട്ടാല്‍ മതിയെന്നും റോഡിന്റെ അശാസ്ത്രീയ നിര്‍മ്മിതിയാണ് സ്ഥിരമായി ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥലത്തെത്തി. വിവിധ സ്‌കൂളുകളുടെ സ്‌കൂള്‍ ബസുകള്‍ അടക്കം ഗതാഗത കുരുക്കില്‍ കിടക്കുകയാണെന്നും വാഹനങ്ങള്‍ കടത്തിവിടാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയും പൊലീസും ഉൾപ്പെടെയുള്ളവർ ഏറെ പണിപ്പെട്ടാണ് നാട്ടുകാരെ അനുനയിപ്പിച്ച് പ്രതിഷേധം തണുപ്പിച്ചത്.

Continue Reading

Kerala

പനയമ്പാടം അപകടം: മൃതദേഹങ്ങൾ നാളെ രാവിലെ ബന്ധുക്കൾക്ക് കൈമാറും

Published

on

പാലക്കാട്‌: പനയമ്പാടം അപകടത്തിൽ മരിച്ച നാല് വിദ്യാർഥിനികളും കൂട്ടുകാരികള്‍. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാല് മൃതദേഹവും പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ആശുപത്രിയില്‍നിന്ന് മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കും. തുടർന്ന് പള്ളിക്ക് തൊട്ടടുത്തുള്ള ഹാളില്‍ പൊതുദർശനം നടക്കും. കുട്ടികള്‍ പഠിച്ച കരിമ്ബ സ്‌കൂളില്‍ പൊതുദർശനം ഉണ്ടാവില്ല.

ഇന്ന് വൈകിട്ട് കുട്ടികള്‍ സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്ബോഴാണ് ലോറി ഇടിച്ചുകയറിയത്.

Advertisement
inner ad
Continue Reading

Featured