“രാഷ്ട്രീയം മറയാക്കി സ്വർണ്ണക്കടത്തും കൊട്ടേഷനുമായി വിലസുന്ന ക്രിമിനലുകളുടെ ചിത്രമായിരുന്നു ഡിവൈഎഫ്ഐ കൊടുക്കേണ്ടി ഇരുന്നത് ” ; ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

കൊച്ചി : ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ കാരിക്കേച്ചർ കവർ ചിത്രമാക്കിയതിനേ തുടർന്ന് ഡി.വൈ.എഫ്.ഐ മാസിക യുവധാരക്കെതിരേ വിമർശനം ഉയരുന്നു.ഒക്ടോബർ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ കവർ ചിത്രത്തിനെതിരെയാണ് വിമർശനം ഉയരുന്നത്.ഇ-ബുൾജെറ്റ് സഹോദരന്മാരുടെ കരയുന്ന കാരിക്കേച്ചർ ചിത്രമാണ് കവറായി നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് സഹോദരങ്ങളുടെ ആരാധകരിൽ നിന്നടക്കം വിമർശനം ഉയരുന്നത്. അരാഷ്ട്രീയ ആൾക്കൂട്ടത്തിന്റെ ഡിജിറ്റൽ വ്യവഹാരങ്ങൾ ഒക്ടോബർ ലക്കം യുവധാര മാസികയിൽ വായിക്കാം എന്ന കുറിപ്പോടെ യുവധാരയുടെ കവർ ചിത്രം ഡിവൈഎഫ്ഐ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. മോഡിഫൈ ചെയ്ത വാഹനത്തിനുള്ളിലിരുന്ന് ഇ-ബുൾജെറ്റ് സഹോദരന്മാരിലൊരാൾ കരയുന്ന ഇവരുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. കവർ പേജിൽ ഇങ്ങനെ അടച്ചാക്ഷേപിക്കാൻ മാത്രം എന്ത് പാതകമാണ് ഇവർ ചെയ്തതെന്നാണ് ഒരാൾ ചോദിച്ചത്. വ്യക്തിഹത്യാ രൂപത്തിൽ അവരുടെ ഫോട്ടോയും വാഹനവും ദുരുപയോഗം ചെയ്യുന്നതിനോട് വിയോജിക്കുന്നുവെന്നും കമന്റുകൾ ഉണ്ടായി.

“രാഷ്ട്രീയം മറയാക്കി സ്വർണ്ണക്കടത്തും കൊട്ടേഷനുമായി വിലസുന്ന ക്രിമിനലുകളുടെ ചിത്രമായിരുന്നു ഡിവൈഎഫ്ഐ കൊടുക്കേണ്ടി ഇരുന്നത് ” എന്ന തരത്തിലുള്ള ഒട്ടേറെ കമന്റുകൾ ആണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Related posts

Leave a Comment