മുവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ അമൽ ബാബു നേരെ ഡി വൈ എഫ് ഐ ഗുണ്ടാ വിളയാട്ടം

മുവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമായ അമൽ ബാബുവിനെ നേരെ ഡിവൈഎഫ്ഐ ഗുണ്ടാ സംഘം വീട്ടിൽ കയറി മർദിച്ചു. ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ച അമലിനെ  മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് പോലീസ് കള്ള കേസിൽ കുടുക്കി  അറസ്റ്റ് ചെയ്ത കോടതിയിൽ നിന്നും ജാമ്യം ലഭിച്ച  വീട്ടിൽ എത്തിച്ചേർന്നു അമലിനെ എട്ടംഗ സംഘമാണ് അക്രമിച്ചത്.  പുറത്തുനിന്നും വന്ന ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങൾ ആണ് മർദ്ദിച്ചത്. ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയും സി പി എം ലോക്കൽ കമ്മിറ്റി അംഗവുമായ ജഗൻ ജോഷിയുടെ നേതൃത്വത്തിലെത്തിയവരാണ് അക്രമം നടത്തിയത്.
ഉടൻ തന്നെ മുവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ അമലിനെ അഡ്മിറ്റ്‌ ചെയ്തു. വിവരം അറിഞ്ഞ് നിരവധി  കോൺഗ്രസ് പ്രവർത്തകരും കൗൺസിലർമാരും സ്ഥലത്തെത്തി. 
 ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ ബി മൂസയുടെ സഹോദരന്റെ വാഹനത്തിലാണ് ഗുണ്ടാസംഘം അമലിന്റെ വീട്ടിലെത്തിയത്. സിപിഎം മഞ്ഞള്ളൂർ ലോക്കൽ കമ്മിറ്റി അംഗം ജഗൻ ജോഷി ഉൾപ്പെടെ കണ്ടാലറിയുന്ന  പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് ആവിശ്യപെട്ടു.

Related posts

Leave a Comment