യുവമോർച്ച നേതാവിന് വെട്ടേറ്റു ; പിന്നിൽ ഡി.വൈ.ഫ്.ഐ എന്ന് ബി.ജെ.പി

കായംകുളം : യുവമോർച്ച നേതാവിന് വെട്ടേറ്റു . പത്തിയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി രാമപുരം ഇരുമ്പാണി ലക്ഷംവീട് കോളനിയിൽ സജിത്തി(29)നാണ് വെട്ടേറ്റത് . ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന്‌ ബി.ജെ.പി. ആരോപിച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെ വീടിനുസമീപം സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു നിൽകുമ്പോൾ മൂന്നു ബൈക്കുകളിലെത്തിയ ഒമ്പതൻഗസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് തലയ്ക്കു മുറിവേറ്റ സജിത്തിനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. സംഭവത്തിൽ കരീലകുളങ്ങര പോലീസ് കേസെടുത്തു.

Related posts

Leave a Comment