ഡിവൈഎഫ്ഐയും എസ്എഫ്ഐയും നിർജീവം ; സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എത്തിനിൽക്കുന്നത് കുട്ടിസഖാക്കളിലെന്ന് സോഷ്യൽ മീഡിയ

കൊച്ചി : പിണറായി സർക്കാർ തുടർച്ചയായി വീണ്ടും അധികാരത്തിൽ എത്തിയിട്ടും കേരളത്തിലെ ഇടത് യുവജന വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം പിന്നോട്ട് തന്നെയെന്ന് റിപ്പോർട്ടുകൾ.സിപിഎമ്മിന്റെ വിദ്യാർഥി-യുവജന സംഘടനകൾ ആയ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സംഘടനാ സംവിധാനങ്ങൾ പോലും നിർജീവമായി തുടരുകയാണ്.

കേരളത്തിൽ സർക്കാരിനെതിരെ ഉണ്ടാവുന്ന ജനകീയ പ്രതിഷേധങ്ങളിൽ ഈ സംഘടനകളുടെ അസാന്നിധ്യം പൊതുസമൂഹത്തിലും ഇവർക്കെതിരെ അവമതിപ്പ് ഉണ്ടാക്കുന്നതിന് ഇടയാക്കി. പിൻവാതിൽ നിയമനങ്ങൾക്കെതിരെയും നിയമനനിരോധനം കൾക്കെതിരെയും നടത്തിയ യുവജന വിദ്യാർഥി സമരങ്ങളിൽ ഇടത് വിദ്യാർത്ഥി യുവജന സംഘടനകൾ സർക്കാരിനൊപ്പം നിലയുറപ്പിച്ചത് യുവജനങ്ങൾക്കിടയിൽ നിന്നും എസ്എഫ്ഐയും ഡിവൈഎഫ്ഐയും അകറ്റിനിർത്തുകയുണ്ടായി.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് ബാലുശ്ശേരി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെ എസ്എഫ്ഐയുടെ പ്രവർത്തനങ്ങൾക്ക് നാഥനില്ലാത്ത സാഹചര്യമാണുള്ളത്. കണ്ണൂർ സർവ്വകലാശാലയിൽ സവർക്കറെ പറ്റിയുള്ള ഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതിൽ എസ്എഫ്ഐക്കുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സിലബസിനെ പിന്തുണച്ച് രംഗത്ത് വരികയും എന്നാൽ സംസ്ഥാന സെക്രട്ടറി തള്ളുകയും പിന്നീട് കേന്ദ്ര കമ്മറ്റി സിലബസിനെ പിന്തുണക്കുകയും ചെയ്തത് എസ്എഫ്ഐക്കുള്ളിലെ അസ്വാരസ്യങ്ങളുടെ നേർക്കഥയാണ്.ഡിവൈഎഫ്ഐ ലും സംസ്ഥാന സെക്രട്ടറിയായി എ എ റഹീം തുടരുന്നതിൽ നേതാക്കൾക്കിടയിൽ വ്യാപക അതൃപ്തി ഉണ്ടെന്നാണ് സൂചന.

ഇതിനുപുറമേ വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കി കൊന്നുകളഞ്ഞ സംഭവത്തിൽ പ്രതിയായി വന്നത് ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായിരുന്നു. അതുപോലെ സംസ്ഥാനത്തുടനീളം പല ഭാഗങ്ങളിലും ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു. ഭരിക്കുന്ന പാർട്ടിയുടെ യുവജന വിദ്യാർത്ഥി സംഘടനകൾ എന്ന ഔദാര്യത്തിൽ നിന്നുകൊണ്ട് നാട്ടിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഇടത് യുവജന വിദ്യാർഥി സംഘടനകളുടെ പ്രാദേശിക സഖാക്കൾ സജീവമായത് പൊതുസമൂഹത്തിനുള്ളിൽ ഇത്തരക്കാരെ മാറ്റിനിർത്തപ്പെടുന്നതിന് വഴിയൊരുക്കി. സിപിഎം നേതൃത്വം പല വഴികൾ ശ്രമിച്ചുവെങ്കിലും ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ തോന്നിയപോലെ പ്രവർത്തിക്കുകയാണ്.

Related posts

Leave a Comment