ഡിവൈഎഫ്ഐ പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ

കൊല്ലം : തിരുമുല്ലവാരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമുല്ലാവാരം സ്വദേശി രോഹിൻ ആർ ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പെൺകുട്ടിയുമായി സ്നേഹബന്ധത്തിൽ ആയി വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. പ്രതിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Related posts

Leave a Comment