ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന് തുറന്ന കത്തുമായി അധ്യാപിക

പ്രിയ വിനോദ്

എ എ റഹീമിനോടാണ്,

കേരളത്തെ നശിപ്പിക്കുന്ന, യുവജനങ്ങളെ വഴിതെറ്റിക്കുന്ന,
താങ്കൾ നേതൃത്വം കൊടുക്കുന്ന Dyfi പിരിച്ചു വിടണം , ഏറ്റവുംഅടുത്ത മുഹൂർത്തത്തിൽ…….

എന്താണിതൊക്കെ ???? സ. റഹീം…. !
നാളെത്രയായി കേരളം, Cpm – Dyfi ചെകുത്താൻമാരുടെ ശല്യം നിയന്ത്രണാതീതമായി തുടരുന്നത് അനുഭവിക്കുന്നു……!

കിടപ്പറകളിലും കുളിമുറികളിലും കോവിഡ് രോഗികൾക്കിടയിലും ഒളിഞ്ഞു നോട്ടം മുതൽ വാറ്റും കഞ്ചാവും പീഡനവും എന്തിന് കൊലപാതകം വരെയും നിങ്ങളുടെ അനുയായികൾ നടത്തി വരുന്നു….. ഇതൊക്കെയാണോ
സ. റഹീം , Dyfi മുന്നോട്ടു വയ്ക്കുന്ന ഹൃദയമാതൃക….???

വണ്ടിപ്പെരിയാറിലെ
ആ കുരുന്ന് കുഞ്ഞിന്…
മൂന്നു വയസായ ആ മോൾ ഒരു പൂമ്പാറ്റയെ പോലെ പാറിപ്പറക്കേണ്ട നാളുകളിൽ അതിന്റെ ചിറകരിഞ്ഞു കളഞ്ഞില്ലേ Dyfi യുടെ ഒരു പ്രാദേശിക സഖാവ്……

‘കാമയൂണിസ്റ്റ്’ ചെകുത്താൻ…

ഒരു പിഞ്ചോമനയോട് ഇങ്ങനെ ആണെങ്കിൽ മറ്റുള്ളവരോട് ഈ സംഘടനക്കാർ എങ്ങനെ ആയിരിക്കും പെരുമാറുക… ???

കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിൽ ഒരു ആഭ്യന്തര വകുപ്പ് ഉണ്ടോ… ???
ആരാണ് അതിന്റെ തലവൻ…???

വെട്ടും കുത്തും പീഡനങ്ങളും കൊലപാതകവും കണ്ടും അറിഞ്ഞും അനുഭവിച്ചും മലയാളി ഇന്ന് അങ്ങേയറ്റം ഗതികെട്ട അവസ്ഥയിൽ ആണ്……..

ഇഷ്ടമല്ലാത്തവരെ, കേവലം അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ
കൊന്നൊടുക്കാൻ തിരക്കഥ തയ്യാറാക്കുന്ന പാർട്ടി…….

അരുംകൊലകൾ…!!! കൊല്ലപ്പെടുന്നവന്റെ മുഖത്തു വികൃത ഭാവനയാൽ ലീലാ വിലാസങ്ങൾ കാട്ടുന്ന പാർട്ടി…….

കൊലപാതകത്തിനു ശേഷം ആ
കൊലക്കേസ് പ്രതികളെ , നമ്മുടെയൊക്കെ നികുതിപ്പണത്തിൽ നിന്നും ലക്ഷങ്ങൾ വാരിയെറിഞ്ഞു സംരക്ഷിക്കുന്ന പാർട്ടി….

അവരുടെ കുടുംബങ്ങൾക്കു പാർട്ടി സംരക്ഷണവും സർക്കാർ സംവിധാനമുപയോഗിച്ചു ജോലിയും നൽകുന്ന പാർട്ടി….

അമ്മിഞ്ഞപ്പാലിന്റെ നറുമണം മാറാത്ത പ്രായത്തിലെ കുരുന്നുകളുടെ പോലും മാനവും ജീവനും നിഷ്ടൂരമായി കവരുന്ന പാർട്ടി…… (പിഞ്ചു മടിക്കുത്തമ്പത് പേർ ചേർന്നിരുപതു വെള്ളി കാശു കൊടുത്തിട്ടുഴുതു മറിക്കും കാഴ്ചകൾ കാണാം – എന്ന് കവി പാടിയത് നിങ്ങളിലെ 50 പേരെയോർത്താണെന്ന് ഇപ്പൊഴാണ് നാം തിരിച്ചറിയുന്നത് – ഇരുപത് വെള്ളിക്കാശല്ല, ഇക്കണ്ട വിമാനത്താവളങ്ങളിലൂടെ കള്ളക്കടത്തായൊഴുകിയിറങ്ങിയ സ്വർണ്ണത്തിൻ്റെ കറ പുരണ്ട കൈകൾ കൊണ്ടാണ് നിങ്ങളിതൊക്കെ ചെയ്തു കൂട്ടുന്നത് )

ആർക്കും ഒരു സുരക്ഷിതത്വവും നൽകാത്ത ഭരണകൂട ഭീകരതയായി മാറുന്ന പാർട്ടി…..

സ്ത്രീ ശാക്തീകരണം , വനിതാ മതിൽ, ലിംഗസമത്വം, പുരോഗമന സിദ്ധാന്തങ്ങൾ …. എന്നീ ഓമനപേരുകളിൽ കോടികളുടെ അഴിമതി നടത്തി സാമ്പത്തികാഭാസങ്ങൾ കാണിച്ചുകൂട്ടുകയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും അസമത്വങ്ങളും നാട്ടിലും നാൽക്കവലകളിലും ഏറ്റവുമധികം നടത്തിയ പാർട്ടി…..

അതേ.., ഈ സംഘടന ഇനിയും ഇവിടെ തുടർന്നാൽ
സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാകാതെ സഖാക്കൾ പീഡിപ്പിച്ചു കൊന്നു എന്ന വാർത്ത കൂടി ഇവിടുത്തെ സ്ത്രീകൾ കേൾക്കേണ്ടി വരും…..

എന്നിട്ട് ഒരു ചെങ്കൊടിയുമേന്തി പതിവ് കപട ശൈലിയിൽ ഉറക്കെ പാടണം…..
മനുഷ്യനാകണം… മനുഷ്യനാകണം….
ഇന്നത്തെ നിങ്ങളുടെ
ഈ സാംസ്കാരിക ജീർണ്ണതയിൽ നിന്നും ഒരു മോചനം… മനുഷ്യനാകാൻ കവി ഹൃദയം വിളിച്ചോതുന്നു…. അങ്ങനെ കാണാനേ കഴിയൂ.

ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ല എങ്കിൽ , ചെഗുവേര യുടെ ചിത്രം ആലേഖനം ചെയ്ത കുപ്പായങ്ങളും ഇട്ടു വരുന്ന…
അതിന്റെ മറവിൽ ലഹരി മാഫിയ നടത്തി സാമൂഹിക അധഃപതനം സംജാതമാക്കുന്ന ഇത്തരം കാമവെറിയുടെ മൃഗതൃഷ്ണകൾ നിറഞ്ഞ നിങ്ങളുടെ ഈ സംഘടന പിരിച്ചുവിടുക….

വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു കുഞ്ഞുങ്ങൾ….! മൃഗീയ കാമവിഭ്രാന്തിയിൽ തളർന്നു ബോധംകെട്ടു വീണ പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ കെട്ടിതൂക്കുന്ന നേരം നിസ്സഹായതയോടെ
ആ മിഴികൾ പതിയെ തുറന്നു ആ കാപാലികൻമാരെ നോക്കിയിട്ടും ഒട്ടുംപതറാതെ,
സ്വന്തം പിഞ്ചോമനകളുടെ വിശപ്പകറ്റാനും അവളെ സംരക്ഷിക്കാനും വേണ്ടി പകലന്തിയോളം നാപപെടാപ്പാട് പെട്ട്,
പണിയെടുത്ത് സ്വന്തം ജീവിതം മാറ്റിവച്ച
ആ മാതാപിതാക്കൻമാരുടെ ഈ ജന്മ സ്വപ്നങ്ങളെ
ഒരു മുഴം കയറിൽ തൂക്കിയാട്ടിയ അർജ്ജുനൻ മാരെ തൂക്കിലേറ്റുന്നത് ഞങ്ങൾക്ക് കാണണം….
എത്രയും അടുത്ത സമയത്തിൽ…

അനാവശ്യ
വിചാരണകൾക്കു സമയം നഷ്ടമാക്കാതെ അവനെ… ആ കൊടും പാതകിയെ തൂക്കിലേറ്റണം…..
ഇവിടുത്തെ അമ്മമാരുടെ.. ഓരോ സ്ത്രീയുടെയും അവശ്യമാണിത്……

നിങ്ങൾ നാഴികയ്ക്ക് നാല്പതു വട്ടം സ്ത്രീ സുരക്ഷാ – സ്ത്രീ സുരക്ഷാ എന്നു വീമ്പിളക്കുന്നത് വരുദ്ധ്യാത്മക അവസരവാദം അല്ലെങ്കിൽ , ഇനിയും ഇത്തരം പൈശാചിക ചെയ്തികൾ അവസാനിപ്പിക്കണമെങ്കിൽ ഈ ശിക്ഷ ഉടനടി നടപ്പിലാക്കണം…

ഒപ്പം Dyfi പിരിച്ചു വിടുകയും വേണം.
എന്നെങ്കിലും യഥാർത്ഥ കമ്യുണിസ്റ്റ് ആശയങ്ങളോടെ ഈ പ്രസ്ഥാനത്തിന് ഒരു മടങ്ങി വരവുണ്ടെങ്കിൽ അതിന്റെ അമരക്കാരനായി താങ്കൾ ഇനി ഉണ്ടാകരുത്….
ആ സ്ഥാനത്തിരിക്കാൻ താങ്കൾ ഒരു ലോകപരാജയം ആണെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞു നിങ്ങൾ.

കൂടാതെ, നിരന്തരം നിറയുന്ന അക്രമം, തട്ടിപ്പ് , വെട്ടിപ്പ് , കൊള്ള, കൊല, പീഡനം, ലഹരി വിതരണം, കള്ളക്കടത്ത് ,…. , തുടങ്ങിയ അനിഷ്ട സംഭവങ്ങളുടെ തോരാ ദുരന്തവർഷം പെയ്തിറങ്ങുന്ന
ഈ സംസ്ഥാനത്തു എന്തിനാണ് ഇങ്ങനെ മറ്റുള്ളവർ എഴുതി കൊടുക്കുന്നത് നോക്കി വായിക്കാനായി മാത്രം ഒരു ആഭ്യന്തര മന്ത്രി…

ഈ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു അതും വിട്ടൊഴിയുക….

എന്തു അതിക്രമവും അഴിപ്പാളിതരവും തരാതരം പോലെ ചെയ്യാൻ സ്വയം സ്വാതന്ത്ര്യം വിളിച്ചോതുന്ന Dyfi ഇന്ന് വിശ്വാസം നഷ്ടപ്പെട്ട ഒരുകൂട്ടം ചെറുപ്പക്കാരുടെ അനാശാസ്യപ്രവർത്തങ്ങളുടെ സംഘമായി മാറിയിരിക്കുന്നു……. അതിന്റെ അഖിലേന്ത്യാ പ്രസിഡന്റ് കേരളത്തിൽ മന്ത്രിയും……..
അമ്മാവൻ ആഭ്യന്തര മന്ത്രിയും…… പെർഫെക്ട് OK , ‘മച്ചാനെ അതു പോരെ അളിയാ’ എന്ന ഭാവത്തിൽ സംസ്ഥാന സെക്രട്ടറിയായ താങ്കളും..
നിങ്ങൾ മൂന്നു പേരും ഇന്ന് കേരളം അനുഭവിക്കുന്ന കൊടും ക്രൂരതകൾക്ക് അറിഞ്ഞുകൊണ്ട് തന്നെ ഉത്തരവാദികളാണ്…….

പ്രതികൾക്ക് നിങ്ങൾ നൽകുന്ന അംഗീകാരവും സംരക്ഷണവുമാണ് കുറ്റകൃത്യങ്ങൾ ഇങ്ങനെ പെരുകാനുള്ള പ്രധാന കാരണം…..
അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ബലാത്സംഗങ്ങൾക്കും വളം വച്ചു കൊടുക്കുന്ന ഹേ ഭരണകർത്താക്കളെ ഇനിയും നിങ്ങൾ ഈ സമീപനം തുടർന്നാൽ ജനങ്ങൾ നിയമം കൈയിലെടുക്കുന്ന അവസ്ഥ വിദൂരമാകില്ല…

ഒന്നുകൂടി ഓർമിപ്പിക്കുന്നു…
റഹിം രാജിവച്ചു മാപ്പു പറയുക….
നിലവിൽ Dyfi അംഗത്വമുള്ള , പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു ജീവനോടെ കെട്ടിത്തൂക്കി കൊന്ന അർജുൻ നെ തൂക്കിലേറ്റുക….
അതാകട്ടെ കരൾ വെട്ടിപ്പിളർന്നതിനുള്ള ശിക്ഷയുടെ ഹൃദയമാതൃക……

Related posts

Leave a Comment