‘കറുത്ത നിറമുളളവർ കാണാൻ കൊള്ളാത്തവർ’ ; വിവാദ പ്രസ്താവനയുമായി എ എ റഹീം ; വീണ്ടും എയറിൽ

തിരുവനന്തപുരം : വിവാദ പ്രസ്താവനയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കഴിഞ്ഞദിവസം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ നഗരസഭയിലെ അഴിമതിയുമായി ബന്ധപ്പെട്ട് വടകര എം പി കെ മുരളീധരൻ പ്രതികരണം നടത്തിയിരുന്നു. ഇതിനെതിരെ റഹീം ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലാണ് വിവാദ പരാമർശം ഉണ്ടായത്.’കറുത്ത നിറം ഉള്ളവർ കാണാൻ കൊള്ളാത്തവർ’ എന്ന് അർത്ഥം വരുന്ന തരത്തിലാണ് ഫേസ്ബുക്ക് കുറിപ്പ്. കുറുപ്പിനെ ഇടയിൽ രണ്ട് തവണ ഇത് ആവർത്തിക്കുകയും ചെയ്യുന്നു. തുടർച്ചയായി വിവാദ പരാമർശങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനത്തിന് റഹീം ഭാഗമാകാറുണ്ട്. ഈ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Related posts

Leave a Comment