ദത്ത് വിവാദം: മുഖ്യമന്ത്രി നേരത്തേ അറിഞ്ഞു ; ശ്രീമതിയുടെ ഫോൺ സംഭാഷണം പുറത്ത്

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടെ പരാതി മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിട്ടും കൈയൊഴിഞ്ഞതായി സൂചന.
മുഖ്യമന്ത്രി ഉൾപ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ.ശ്രീമതി അനുപമയോട് പറയുന്നതിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

അച്ഛനും അമ്മയും തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ശ്രീമതി പറയുന്നു. സെപ്തംബർ 25ന് നടന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പ്രതികരിക്കാത്തതിൽ വേദനയുണ്ടെന്ന് അനുപമ പറഞ്ഞു.

പി കെ ശ്രീമതിയും അനുപമയും തമ്മിലുള്ള ഫോൺ സംഭാഷണം

പി കെ ശ്രീമതി: മുഖ്യമന്ത്രിയോട് സംസാരിച്ചു.മുഖ്യമന്ത്രി പറഞ്ഞത് ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്, അവർ തന്നെ ചെയ്യട്ടെ, നമുക്കതിൽ റോളില്ലെന്നാണ്.

അനുപമ: അവർ രണ്ടുപേരും പാർട്ടി മെമ്ബേഴ്‌സല്ലേ ടീച്ചറേ, അപ്പോൾ അവർക്കെതിരായിട്ട് പാർട്ടിക്കൊന്നും ചെയ്യാൻ പറ്റില്ലേ?

പി കെ ശ്രീമതി: നിന്റെ അച്ഛനും അമ്മയും ആയോണ്ടാണ്. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ചെയ്‌തേനെ. ഇക്കാര്യത്തിൽ എന്റെ ജില്ലയുമല്ല, ഞാൻ നിസഹായയാണ്.

Related posts

Leave a Comment