Connect with us
head

Kerala

ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ ആരാധകർ തമ്മിൽ അടി പൊട്ടുന്നതും പതിവാകുന്നു.

മണികണ്ഠൻ കെ പേരലി

Published

on

കൊല്ലം: ലോകകപ്പ് ഫുട്ബോൾ ആവേശം അണപൊട്ടിയതോടെ ആരാധകർ തമ്മിൽ അടി പൊട്ടുന്നതും പതിവാകുന്നു. ആരാധകർ കട്ടൗട്ടുകളായും ഫ്ലക്സുകളായും അവരവരുടെ ടീമുകൾക്കുള്ള പിന്തുണ വ്യക്തമാക്കി രംഗത്തെത്തുന്നതിനിടെയാണ് കൊല്ലത്ത് ലോകകപ്പ് ആവേശം അതിരുകടന്ന് ആരാധകർ തമ്മില്‍ കയ്യാങ്കളിയിലേക്ക് വരെയെത്തിയത്.

ശക്തികുളങ്ങരയിലായിരുന്നു ആരാധകക്കൂട്ടം അക്രമാസക്തമായത്. ഞായറാഴ്ച ഫുട്ബോൾ ആരാധകരുടെ പ്രകടനം നടന്നിരുന്നു. ഇതിനിടയിലാണ് ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും തമ്മിലടിച്ചത്. പിന്നീട് മധ്യസ്ഥ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. സംഘർഷത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു.റോഡിൽവെച്ചാണ് ഇരു വിഭാഗമായി ആരാധകർ പരസ്പരം ഏറ്റുമുട്ടിയത്. കൈകൊണ്ടും കൊടി കെട്ടാനുപയോഗിച്ച കമ്പുകൾ ഉപയോഗിച്ചുമെല്ലാം ഇവർ പരസ്പരം അടിക്കുകയായിരുന്നു. പോലീസ് വിവരം അറിയുന്നതിനു മുമ്പേ മുതിർന്നവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.എന്നാൽ, ദൃശ്യങ്ങൾ കൈയിൽ കിട്ടിയതോടെയാണ് സംഘർഷത്തിന്റെ വ്യാപ്തി പോലീസ് തിരിച്ചറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്.

Advertisement
head

ഇന്നലെ പാലക്കാട് ഒലവക്കോട് ഫുട്ബോള്‍ ആരാധകരുടെ റാലിക്കിടെ കല്ലേറുണ്ടായ സംഭവത്തില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തുകണ്ടാലറിയാവുന ആളുകളെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മോഹന്‍ ദാസ്, സിപിഒ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു കല്ലേറ്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement
head

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു.പടിഞ്ഞാറു തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisement
head
Continue Reading

Featured

ട്രഷറികളിൽ ‘സാങ്കേതിക തകരാർ’ ; സംസ്ഥാനത്ത് ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ തടസപെട്ടു. സാങ്കേതിക തകരാർ മൂലം രാവിലെ 11.30 മുതൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. ഡാറ്റ ബേസിലും സർവ്വറിലുമുള്ള തകരാറിനെ തുടർന്നാണ് സേനനങ്ങൾ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. 

Continue Reading

Kerala

പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം:കെഎസ്‌യു

Published

on

ശാസ്താംകോട്ട: കേരളത്തിലെ സർവകലാശാലകളിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.എം.ഡി.ബി കോളെജ് കെഎസ്.യു യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ സർവകലാ ശാലകളിലെ പഠന സർട്ടിഫിക്കേറ്റുകൾക്കുള്ള നിലവാര തകർച്ചക്ക് ഇത് കാരണമാകുന്നുണ്ടെന്നുണ്ടെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് ആൻസെബാസ്‌റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണീറ്റ് പ്രസിഡന്റ് റിജോ റെജി കല്ലട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, കാഞ്ഞിരവിള അജയകുമാർ , ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ , മുൻ ചെയർമാൻ ആസിഫ് മുഹമ്മദ്, ചെയർമാൻ എസ്.അബ്ദുള്ള, മുകുന്ദൻ , ആരോമൽ , സുഹാന പർവീൺ, മൗഷി മ , റിയാസ് പറമ്പിൽ , അൻവർ പാറപുറം തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.അബ്ദുള്ള (പ്രസിഡന്റ്) ആർ. അജ്ഞന , ബി. ഗൗതം (വൈസ് പ്രസിഡന്റ് മാർ ) എ.മുനീർ (ജനറൽ സെക്രട്ടറി) അഭിഷേക്, കെ.പി. നിമിഷ, ആദിൽ, അൽ അമീൻ (സെക്രട്ടറിമാർ ) ധനുഷ് (ട്രഷർ ) എന്നിവരെ തെരെഞ്ഞെടുത്തു

Continue Reading

Featured