ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു

വാഷിങ്ടൺ: യുഎസിലെ സാന്റാ ഫെയിൽ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ മുതിർന്ന നടന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റു.

നടൻ അലെക്‌ ബാൾഡ്‌വിന്നിന്റെ തോക്കിൽനിന്നുള്ളു വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിൻസ് (42) ആണ് മരിച്ചത്. സംവിധായകൻ ജോയൽ സൂസയ്ക്കു പരിക്കു പറ്റി. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കിൽനിന്നുള്ള വെടിയാണ് ഇരുവർക്കും ഏറ്റത്.

വെടിയേറ്റ ഹലൈനയെ ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Related posts

Leave a Comment