മോഫിയ പർവ്വീനിന്റെ മരണാനന്തര നീതിക്കുവേണ്ടി സമരം ചെയ്തത് കെ.എസ്.യു-യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച കേരള പോലീസ് സംഘപരിവാറിന്റെ തനിപ്പകർപ്പാണെന്നതിന്റെ ലക്ഷണമാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്.ആഭ്യന്തരമന്ത്രിയുടെയും, ആഭ്യന്തരവകുപ്പിന്റെയും ജനാധിപത്യധ്വംസനത്തിനെതിരെ, ഫാസിസ്റ്റ് നടപടികൾക്കെതിരെ, വർഗ്ഗീയ മനോഭാവത്തിനെതിരെ പ്രതിഷേധിക്കുവാനും കെഎസ്യു തീരുമാനം.
കേരള പോലീസ് സംഘപരിവാറിന്റെ തനിപ്പകർപ്പ് ; ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് കെ എം അഭിജിത്ത്
