ദുൽഖർസൽമാന് യുഎഇ ​ഗോൾഡൻ വിസ

മമ്മൂട്ടി,മോഹൻലാൽ,പൃഥ്വിരാജ്,ടൊവിനോ എന്നിവർക്ക് പുറമേ ദുൽഖർ സൽമാനും യു.എ.ഇ ​ഗോൾഡൻവിസ. യുഎഇ ​ഗോൾഡൻ വിസ ബഹുമതി ലഭിക്കുന്ന 5-മത്തെ മലയാളതാരമാണ് ദുൽഖർ. 2019-ലാണ് ​ഗോൾഡൽ വിസ പദ്ധതി യുഎഇ സർക്കാർ ആവിശ്കരിച്ചത്. വിസ കരസ്ഥമാക്കിയവർക്ക് സ്പോൺസർമാരില്ലാതെ രാജ്യത്ത് ജീവിക്കാനും, ജോലി ചെയ്യാനും സാധിക്കും. 10 വർഷമാണ് വിസ കാലാവധി.

‘യൂസഫ് അലിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട സൗദ് അബ്ദുൽ അസീസിൽ നിന്ന് എന്റെ ​ഗോൾഡൻ വിസ സ്വീകരിക്കിച്ചു. അബുദാബി സർക്കാരിന്റെ എല്ലാ ഭാവി പദ്ധതികളും ചലച്ചിത്ര, നിർമ്മാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയമായും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉളളതാണെന്നത് അത്ഭുതകരമാണ്. അബുദാബിയിലും യുഎഇയിലും പ്രൊഡക്ഷനുകൾ, ഷൂട്ടിംഗുകൾ, കൂടുതൽ സമയം എന്നിവയ്ക്കായി കാത്തിരിക്കുന്നു’- താരം ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment