‘ചുപ്’; ദുൽഖർ സൽമാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം

ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ ബാൽകി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘ചുപ്’. ‘റിവഞ്ച് ഓഫ് ദ ആർടിസ്റ്റ്’ എന്ന ടാഗ്‌ലൈനോട് കൂടി വരുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറായിരുക്കും ‘ചുപ്’ എന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ചീനി കം, പാ, കീ ആൻഡ് കാ, പാഡ്മാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബാൽകി. സംവിധായകനൊപ്പം രാജ സെൻ, റിഷി വിർമാനി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അമിത് ത്രിവേദിയാണ് സം​ഗീതം, വിശാൽ സിൻഹ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നു. സിനിമയുടെ ചിത്രീകരണം ഇതൊനൊടകം പൂർത്തിയാക്കിട്ടുണ്ട്.

കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. കാർവാനിൽ അന്തരിച്ച നടൻ ഇർഫാൻ ഖാനായിരുന്നു മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നായകനായി ദുൽഖർ എത്തിയ സോയ ഫാക്ടറിൽ സോനം കപൂറായിരുന്നു നായിക.

Related posts

Leave a Comment