മാസപ്പിറവി കണ്ടു, ദുൽഹജ്ജ് വെള്ളിയാഴ്ച, ബക്രീദ് പത്തിന്

തിരുവനന്തപുരം:കേരളത്തിൻറെ പലഭാഗത്തും മാസപ്പിറവി ദൃശ്യമായതിനാൽ ദുൽഹജ്ജ് ഒന്ന് വെള്ളിയാഴ്ച്ച (നാളെ) ആയിരിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അറിയിച്ചു. തെക്കൻ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ പത്തിന് ആയിരിക്കുമെന്ന് പാളയം ഇമാം അറിയിച്ചു.
സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. അവിടെ ജൂലൈ ഒമ്പതിനാണു ബലിപെരുന്നാൾ. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്.

Related posts

Leave a Comment