നാളെ ദുല്ഹജ്ജ് 1, ബലിപെരുന്നാള്‍ 21 ന്

കോഴിക്കോട്ഃ ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍  ദുൽഖഅദ് 30 പൂർത്തിയാക്കി നാളെ ദുൽഹജ്ജ് ഒന്ന് ആയും വലിയപെരുന്നാൾ 21 ബുധനാഴാചയും ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് ജിഫ്‌റി   മുത്തുക്കോയ തങ്ങള്‍ എന്നിവരും ദുല്‍ ഹജ്ജ് പിറവി നാളെയാണെന്നു സ്ഥിരീകരിച്ചു.

Related posts

Leave a Comment