Connect with us
,KIJU

Kerala

ഇനി അമൃത എക്സ്പ്രസില്‍ രാമേശ്വരം വരെ യാത്ര ചെയ്യാം; യാഥാർഥ്യമായത് കൊടിക്കുന്നിൽ സുരേഷിന്റെ ഇടപെടൽ മൂലം

Avatar

Published

on

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരം വരെ സര്‍വീസ് നടത്തും. പുതിയ പാമ്ബൻ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ സര്‍വീസ് നടത്തുക.നിലവില്‍, പുതിയ പാമ്ബൻ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നുണ്ട്. അതിനാല്‍, മണ്ഡപം വരെയാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. തുടര്‍ന്ന് ഡിസംബറോടെ രാമേശ്വരത്തേക്കും സര്‍വീസ് വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച ഉത്തരവ് റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.40-നാണ് ട്രെയിൻ രാമേശ്വരത്ത് എത്തുക. മടക്ക യാത്ര രാമേശ്വരത്ത് നിന്നും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 5.00 മണിക്ക് തിരുവനന്തപുരത്ത് എത്തും. 13 സ്ലീപ്പര്‍ കോച്ച്‌, 3 തേര്‍ഡ് എസി കോച്ച്‌, ഒരു സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി, 2 ജനറല്‍ കോച്ച്‌ എന്നിവ അടക്കം 22 കോച്ചുകളാണ് അമൃത എക്സ്പ്രസില്‍ ഉള്ളത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് ട്രെയിൻ സർവീസ് നീട്ടിയത്.

Kerala

മാറനല്ലൂരിൽ വ്യാപക അക്രമം അഴിച്ചുവിട്ട് സിപിഎം; പിന്നിൽ കണ്ടല ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കളിലേക്കുള്ള അന്വേഷണത്തിലുള്ള അമർഷം

Published

on

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഭീതി പരത്തി അക്രമപരമ്പരയുമായി സിപിഎം. സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി കുരിശോട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അഭിശക്തിൻ്റെ നേതൃത്വത്തിൽ വിഷ്ണു, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ അർദ്ധരാത്രി 12മണിയോടെ അഭിശക്തിൻ്റെ KL 74 B 5350 എന്ന നമ്പരിലുള്ള ബൊലേറോ കാറിലെത്തി ഒരു വീടും നിരവധി വാഹനങ്ങളും അടിച്ചുതകർത്തത്. കണ്ടല ബാങ്ക് മുൻ ഭരണസമിതി അംഗവും മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായ സുരേഷ് കുമാറിൻ്റെ ഡ്രൈവറാണ് സംഘത്തിലെ യാണ് വിഷ്ണു. ഈ സംഘം ആദ്യം മണ്ണടിക്കോണത്ത് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ശ്രീകുമാറിന്റെ മഞ്ഞ മൂലയിലുള്ള വീടിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത്. ഇരച്ചുകയറിയ സംഘം വീടിൻ്റെ ജനാല ചില്ലുകൾ തകർത്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്താണ് അക്രമണത്തിന് പിന്നിലെന്ന് ശ്രീകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . സംഭവത്തിൽ അഭിശക്തും, വിഷ്ണുവും, പ്രദീപും പോലീസ് പിടിയിലായി. വീട് അക്രമിച്ച സംഘം പാൽക്കുന്ന് ആശുപത്രിക്ക് സമീപം ശാന്തിദൂതിൽ അജീഷിൻ്റെ കാർ, ചൈതന്യ ഗ്രന്ഥശാലക്ക് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയുടെ ഗ്ലാസ്, വണ്ടന്നൂർ രാജേഷിൻ്റെ ഉടമസ്ഥതയിലുള്ള ടിപ്പറിൻ്റെ ഗ്ലാസ്, പാപ്പാകോട് അജയൻ്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ ഗ്ലാസ്, ശിവൻ്റെ ഉടമസ്ഥതയിലുള്ള ടാറസ് ലോറിയുടെ ഗ്ലാസ്, മണ്ണടിക്കോണത്ത് പ്രദീപിൻ്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോ, ചെന്നിയോട് റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന രണ്ട് പിക്കപ്പ് വാനുകൾ എന്നിവ തകർത്ത ശേഷം ചെന്നിയോട് വിളവെടുക്കാറായ അഞ്ചുസെൻ്റ് പുരയിടത്തിലെ മരച്ചീനിയും വെട്ടി നശിപ്പിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വണ്ടന്നൂർ, പാൽക്കുന്ന്, ലേലാരിയോട്, ചെന്നിയോട്, മദർ തെരേസ നഗർ തുടങ്ങി 4 കിലോമീറ്ററോളം വരുന്ന പ്രദേശത്ത് വീടുകളിൽ പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അക്രമിസംഘം അടിച്ചുതകർത്തത്. സംഭവത്തിലും, ഇ ഡി അന്വേഷണം നേരിടുന്ന കണ്ടല ബാങ്ക്മുൻ പ്രസിഡന്റിൻ്റെ ബിനാമിയായ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷിന്റെ നിർദേശം അനുസരിച്ചായിരിക്കും ഇവർ അക്രമം നടത്തിയത്. നാലു വർഷത്തിനു മുമ്പ് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്ശ്രീകുമാറിന്റെ വീട് അടിച്ചു തകർത്തത് ഇപ്പോൾ കസ്റ്റഡിയിലെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഈ അക്രമത്തിന് പിന്നൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾ സ്ഥിരം കുറ്റവാളികളായ സി.പി.എം പ്രവർത്തകരാണെന്നും ഇവരെ പ്രോത്സാഹിപ്പിയ്ക്കുന്ന പ്രാദേശിക നേതാക്കളെക്കൂടി പ്രതിയാക്കി കേസെടുക്കണമെന്നും കെ.പി.സി.സി നിർവ്വാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഊരുട്ടമ്പലം വിജയനും പറഞ്ഞു.

Continue Reading

Featured

ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റ‍ഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
 പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും  നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.

Advertisement
inner ad
Continue Reading

Kerala

ഷോപ്പിംഗ് മാളിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചതായി പരാതി

Published

on

മലപ്പുറം: ഷോപ്പിംഗ് മാളിന്റെ പേരില്‍ പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് 12 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വിമാര്‍ട്ട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പങ്കാളിത്തം നല്‍കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് വഞ്ചിച്ച് പണം തട്ടിയെടുത്തതാണ് നിക്ഷേപകര്‍ മലപ്പുറം എസ് പിക്ക് മുമ്പാകെ നല്‍കിയ പരാതിയില്‍ പറയുന്നത്. പണം നഷ്ടപ്പെട്ട 40 പേരാണ് പരാതി നല്‍കിയത്. 2018 ല്‍ മഞ്ചേരിഇല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. മഞ്ചേരി ഹൈപ്പര്‍ മാര്‍ക്കറ്റ് എല്‍എല്‍പി എന്ന പേരിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പലരില്‍ ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം വരെ വാങ്ങിയിട്ടുണ്ട്. 40 പേരില്‍ നിന്നുംമായി 11,7200,000 രൂപയാണ് തട്ടിയെടുത്തത്. തെന്നല പഞ്ചായത്തിലെ കൊടക്കല്ല് ചുള്ളിപ്പാറ പറമ്പില്‍ ഹൗസ് ഹബീബുറഹ്മാന്‍, ഇരുവേറ്റി എളയൂര്‍ മാളിയേക്കല്‍ ഹൗസില്‍ മുണ്ടക്ക പറമ്പന്‍ ഹസീബ് എന്നിവരാണ് വഞ്ചിച്ചത് എന്ന് പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥാപനം തുടങ്ങാന്‍ പണം കടം നല്‍കി സഹായിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്നും മൂന്നുമാസം മുമ്പ് വിവരം അറിയിച്ചാല്‍ പണം തിരിച്ചു നല്‍കാമെന്നും പറഞ്ഞാണ് ചിലരോട് പണം വാങ്ങിയിട്ടുള്ളത്. മറ്റു ചിലരോട് സ്ഥാപനത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപമായിട്ടാണ് പണം വാങ്ങിയത്. പണം വാങ്ങിയതിന് എല്ലാവര്‍ക്കും കരാര്‍ എഴുതിയ നല്‍കിയിട്ടുമുണ്ട്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും എന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. പ്രവര്‍ത്തനം തുടങ്ങി കുറച്ചു മാസങ്ങള്‍ വളരെ കുറവ് ലാഭവിഹിതം നല്‍കിയിരുന്നു. ഇതിനുവ ശേഷം വര്‍ഷങ്ങളായി ലാഭവിഹിതം ലഭിച്ചിരുന്നില്ല. ഇതോടാണ് ഭൂരിഭാഗം നിക്ഷേപകരും പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയത്. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പണം ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ തയ്യാറല്ലെന്നും എന്തു വേണമെങ്കിലും ചെയ്‌തോ എന്നുമുള്ള ഭീഷണിയാണ് ഉയര്‍ത്തിയതെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. നിക്ഷേപകര്‍ക്ക് നല്‍കിയ കരാര്‍ പത്രത്തില്‍ മഞ്ചേരി ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന രേഖപ്പെടുത്തുകയും എന്നാല്‍ സ്ഥാപനത്തിന്റെ പേര് വി മാര്‍ട്ട് എന്ന് മാറ്റി നല്‍കുകയും ചെയ്തത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും പരാതിക്കാര്‍ പറയുന്നു. വഞ്ചിക്കണമെന്ന് മുന്‍കൂട്ടി പദ്ധതിയിട്ട് ആസൂത്രണം നടത്തിയാണ് നിക്ഷേപം വാങ്ങിയതെന്നും ഇവര്‍ ആരോപിക്കുന്നു. മുന്‍പ് ഇവര്‍ കോട്ടക്കലിലും വിമാര്‍ട്ട് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ച് പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചിരുന്നു. ഇതിലും പലരും വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആ സ്ഥാപനം നിലവിലില്ല. പണം തിരികെ ചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും പരാതിക്കാര്‍ പറയുന്നു. പട്ടാമ്പി കേന്ദ്രമാക്കി മറ്റൊരു ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന്റെ പേരില്‍ പ്രതികള്‍ ഇതേ പേരില്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതായും ഇത്തരമൊരു വഞ്ചനയില്‍ കുടുങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. അമീര്‍ എന്‍ കെ, മുഹമ്മദ് ഹസ്സന്‍, ഉമ്മര്‍ കെ, അജ്മല്‍ എന്‍, കെ, ഹംസ സി, ഖദീജ കെ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Continue Reading

Featured