Connect with us
fed final

Kerala

പി എം ജെ വി കെ – വയനാടിന്
അർഹമായ പരിഗണന നൽകണം: രാഹുൽ ഗാന്ധി എം പി

Avatar

Published

on

വയനാട്: സംസ്ഥാനത്തെ ഏക ആസ്പിരേഷണൽ ജില്ലായായ വയനാടിന് പി എം ജെ വി കെ പദ്ധതിയിൽ അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വയനാട് ജില്ലയിൽ നിന്നും 111. 33 കോടിയുടെ 37 പദ്ധതികൾ സമർപ്പിച്ചപ്പോൾ 14.6 കോടിയുടെ 4 പദ്ധതികൾ മാത്രം സംസ്ഥാനതല കമ്മിറ്റിക്കായി തയ്യാറാക്കിയ അജണ്ട നോട്ടിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ്‌ രാഹുൽ ഗാന്ധി എം പി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്‌.

‘സംസ്ഥാനതല സമിതി (എസ്‌ എൽ സി) പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമത്തിന് (പി എം ജെ വി കെ) കീഴിൽ പരിഗണിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് 2022 ഒക്‌ടോബർ 28ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതിനൊപ്പം വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാതല കമ്മിറ്റികൾ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് സമർപ്പിച്ച യഥാക്രമം 37, 17, 3 പദ്ധതികൾ കൈമാറുകയും വയനാട് നിയോജക മണ്ഡലത്തിൽ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും സൃഷ്ടിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ 2023 ജനുവരി 20 ന് പി എം ജെ വി കെ യുടെ സംസ്ഥാനതല കമ്മിറ്റി യോഗത്തിനായി അജണ്ട കുറിപ്പ് തയ്യാറാക്കിയതിൽ വയനാട്‌ പാർലമന്റ്‌ മണ്ഡലത്തിൽ നിന്ന് 6 പദ്ധതികൾ മാത്രമാണ്‌ ഉൾപ്പെടുത്തിയത്‌. വയനാട് ജില്ലയിൽ നിന്ന് 4-ഉം മലപ്പുറം ജില്ലയിൽ നിന്ന് 2-ഉം. കോഴിക്കോട്‌ ജില്ലയിൽ നിന്ന് ഒരു പദ്ധതി പോലുമില്ല.‌

Advertisement
inner ad

പി എം ജെ വി കെ യുടെ പുതുക്കിയ മാർഗനിർദേശങ്ങൾ, ആസ്പിരേഷണൽ ജില്ലകളിൽ നിന്നുള്ള പദ്ധതികൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, ജില്ലാതല സമിതി സമർപ്പിച്ച പദ്ധതികളുടെ പട്ടികയും സംസ്ഥാനതല സമിതിയുടെ പരിഗണനയിലുള്ള പദ്ധതികളുടെ പട്ടികയും തമ്മിലുള്ള പ്രകടമായ വ്യത്യാസം വലിയ ആശങ്ക ഉളവാക്കുന്നതാണ്‌. സംസ്ഥാനതല കമ്മിറ്റി പരിഗണിക്കുന്ന പദ്ധതികളുടെ നേർപ്പിച്ച ലിസ്റ്റ് കേരളത്തിലെ ഏക ആസ്പിരേഷണൽ ജില്ലയായ വയനാടിന്റെ അടിസ്ഥാന വികസന ആവശ്യങ്ങളോടുള്ള വലിയ അവഗണനയാണ് കാണിക്കുന്നത്. ഇത് പി എം ജെ വി കെയുടെയും പഴയ മൾട്ടി-സെക്ടറൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും അന്തഃസത്ത തന്നെ ചോദ്യം ചെയ്യുന്നതാണ്‌. സംസ്ഥാനതല സമിതി ഇക്കാര്യം പരിശോധിച്ച് വയനാട് പാർലമെന്റ് മണ്ഡലത്തിൽ മതിയായ പദ്ധതികൾക്ക് അംഗീകാരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.’ ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ച കത്തിൽ രാഹുൽ ഗാന്ധി എം പി പറഞ്ഞിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

Published

on

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Continue Reading

Idukki

ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹര്‍ത്താല്‍

Published

on

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്. ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ എന്നീ 13 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അരിക്കൊമ്പൻ ദൗത്യം തടഞ്ഞതിൽ പ്രതിഷേധിച്ച് കുങ്കിത്താവളത്തിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തികൊണ്ടിരിക്കുകയാണ്.

Continue Reading

Ernakulam

‘അരിക്കൊമ്പനെ പിടികൂടുന്നത് പരിഹാരമായി കാണാനാവില്ല’ – ഹൈക്കോടതി

Published

on

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വെച്ച്‌ പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. ആനയെ പിടികൂടുക എന്നത് ശാശ്വത പരിഹാരമല്ലെന്നും വനമേഖലയില്‍ നിന്ന് ആളുകളെയാണ് മാറ്റേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാൻ കോടതി നിർദേശിച്ചു.

ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കില്‍ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും നിര്‍ദ്ദേശിച്ചു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. അരിക്കൊമ്പന്‍റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.

Advertisement
inner ad

ആനയുടെ ആക്രമണം തടയാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഈ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിച്ചു. ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ ആളുകളെ മാറ്റി തുടങ്ങിയാല്‍ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറുചോദ്യം.

വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കാമന്നും സമിതിയുടെ റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരാന്‍ നിർദേശിച്ച കോടതി  പ്രദേശത്ത് ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.

Advertisement
inner ad
Continue Reading

Featured