ദുബായിൽ നീറ്റ് പരീക്ഷ കേന്ദ്രം

ഷാർജ: ദുബായിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചതിലൂടെ ഹൈയർ സെക്കൻ്ററി പരീക്ഷകളിൽ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കി, ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതിരുന്ന യുഎഇ യിലെ വിദ്യാർത്ഥികളുടെ ചിരകാലാഭിലാഷം സഫലീകരിച്ചിരിക്കുകയാണ്.
ദുബായ് പരീക്ഷ കേന്ദ്രമായി അംഗീകരിച്ചതോടെ ആയിരക്കണക്കിന്ന്  വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അതിരറ്റ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. ഒരുപാട് നിവേദനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഫലം കണ്ടെന്നും, ദുബായിൽ പരീക്ഷ കേന്ദ്രം അനുവദിച്ചതിൽ  അതിയായ സന്തോഷം രേഖപ്പെടുത്തുന്നതായും ഇൻകാസ് യു എ ഇ ആക്ടിംങ് പ്രസിഡണ്ട് ടി. എ.   രവീന്ദ്രനും ജനറൽ സെക്രട്ടറി ശ്രീ പുന്നക്കൽ മുഹമ്മദാലിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇൻകാസിനോടൊപ്പം ഈ നേട്ടം കൈവരിക്കുന്നതിൽ പ്രവർത്തിച്ച വിവിധ സംഘടനകൾ, രാഷ്ട്രീയ നേതാക്കൾ, എം പി മാർ തുടങ്ങിയവരെ  ഇൻകാസ് അഭിനന്ദിച്ചു.
യുഎഇയിലെ അർഹരായ മുഴുവൻ വിദ്യാർഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇൻകാസ് നേതാക്കൾ അഭ്യർത്ഥിച്ചു. 

Related posts

Leave a Comment