ഈദ് അൽ അദാ അവധിദിനങ്ങളിലെ ദുബായ് മെട്രോ, ട്രാം, ബസ് സമയം പ്രഖ്യാപിച്ചു.

അടുത്തയാഴ്ച്ച ഈദ് അൽ അദാ അവധിദിവസങ്ങളിൽ ദുബായ് മെട്രോ, ട്രാം, ബസുകൾ എന്നിവയുടെ സമയം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പ്രഖ്യാപിച്ചു.

വാഹന പരിശോധന കേന്ദ്രങ്ങളും, ആർ‌ടി‌എ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും ജൂലൈ 19 മുതൽ 22 വരെ അവധിയായിരിക്കും.

പൊതു ഗതാഗതം ഉപയോഗിക്കുന്നവർ കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആർ.ടി.എ  അഭ്യർത്ഥിച്ചു. അനിയന്ത്രിതമായ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ വേണ്ട നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

ദുബായ് മെട്രോ സമയം

– തിങ്കൾ മുതൽ വ്യാഴം വരെ (ജൂലൈ 19-22): രാവിലെ 5 മുതൽ പുലർച്ചെ 1 വരെ 

– വെള്ളിയാഴ്ച (ജൂലൈ 23): രാവിലെ 10 മുതൽ പുലർച്ചെ 1 വരെ

– ശനിയാഴ്ച (ജൂലൈ 24): രാവിലെ 5 മുതൽ അർദ്ധരാത്രി വരെ.

ദുബായ് ട്രാം സമയം

– തിങ്കൾ മുതൽ വ്യാഴം വരെ (ജൂലൈ 19-22): രാവിലെ 6 മുതൽ പുലർച്ചെ 1 വരെ

– വെള്ളിയാഴ്ച (ജൂലൈ 23): രാവിലെ 9 മുതൽ പുലർച്ചെ 1 വരെ

– ശനിയാഴ്ച (ജൂലൈ 24): രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ.

ബസുകൾ

– ഗോൾഡ് സൂക്ക് സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകൾ: പുലർച്ചെ 4.30 മുതൽ 12.30 വരെ

– അൽ ഗുബൈബ സ്റ്റേഷൻ: പുലർച്ചെ 4.15 മുതൽ പുലർച്ചെ 1 വരെ

– സത്വ സ്റ്റേഷൻ ഉൾപ്പെടെയുള്ള സബ് സ്റ്റേഷനുകൾ: പുലർച്ചെ 4.30 മുതൽ രാത്രി 11 വരെ

– അൽ ഖുസൈസ് സ്റ്റേഷൻ: പുലർച്ചെ 4.30 മുതൽ 12.04 വരെ

– അൽ ക്വോസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ: രാവിലെ 5.05 മുതൽ രാത്രി 11.30 വരെ

– ജെബൽ അലി സ്റ്റേഷൻ: രാവിലെ 4.58 മുതൽ 12.15 വരെ

– ഇത്തിസലാത്ത് മെട്രോ സ്റ്റേഷൻ: രാവിലെ 6 മുതൽ രാത്രി 9 വരെ

– ഹത്ത സ്റ്റേഷൻ: രാവിലെ 5.30 മുതൽ രാത്രി 9.30 വരെ.Attachments area

Related posts

Leave a Comment