ദുബായിലെ ജബൽ അലി പോർട്ട് തീപിടുത്തം

ദുബായിലെ ജബൽ അലി പോർട്ട് തീപിടുത്തം.40 മിനിറ്റിനുള്ളിൽ തീ അണച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.അഗ്നിശമന സേനയേയും, മുൻ‌നിര രക്ഷാപ്രവർത്തകരേയും പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് മുന്നോട്ട് വന്നിട്ടുള്ളത്.

ബുധനാഴ്ച രാത്രിയോടെ ജബൽ അലി തുറമുഖത്ത് ഒരു കപ്പലിൽ ഉണ്ടായ തീപിടുത്തമാണ് ഏറെ ആശങ്കകൾ സൃഷ്ട്ടിച്ചത് . പക്ഷെ ദുബൈയിലെ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ ഉള്ള അഗ്നിശമനസേന 40 മിനുട്ട് കൊണ്ട് തീ അണച്ച് പ്രദേശം നിയന്ത്രണ വിധേയമാക്കി .

ഡിഫൻസ് ടീമിലെ നായകന്മാർക്ക് യു എ ഇ യുടെ എല്ലാ ഭാഗങ്ങളിൽ നിന്നും പ്രശംസകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് , സെക്യൂരിറ്റി , മീഡിയ ടീമുകൾ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിലുള്ള സമഗ്ര സംയുക്ത പ്രവർത്തനത്തെ എമിറേറ്റിലെ പ്രമുഖർ പ്രശംസിച്ചു.

Related posts

Leave a Comment