രമേശ് ചെന്നിത്തലയൊടൊപ്പം ദീപാവലി ആഘോഷങ്ങൾ തുടക്കം കുറിച്ച് ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടൊപ്പം ദീപാവലി ആശംസകൾക്ക് തുടക്കം കുറിച്ചു. ഗ്രാൻഡ് ഹയ്യത് ഹോട്ടലിൽ വെച്ച് മധുര വിതരണം നൽകി ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചു. രമേശ് ചെന്നിത്തല മുഴുവൻ യു.എ.ഇയിലെ പ്രവാസി സമൂഹത്തിന് ദീപാവലി ആശംസകൾ നേർന്നു. ദീപങ്ങളുടെ ഉത്സവാഘോഷം എല്ലാ പ്രവാസികൾക്കും സന്തോഷവും ഐശ്വര്യവും ഭാഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സാന്നിധ്യം വഹിച്ച ചടങ്ങിൽ
തിരുവനന്തപുരം ജില്ലാ ഇൻകാസ് പ്രസിഡന്റ് പ്രദീപ്‌ കോശി, ജില്ലാ സെക്രട്ടറി നൗഷാദ് അഴൂർ, വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ധീൻ, ബിജോയ്‌ കിളിമാനൂർ, ആരിഫ്, ഷാബു തോമസ് ഗുരുവായൂർ, അഖിൽ ദാസ് ഗുരുവായൂർ, എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment