ദുബായ് ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംഘടിപ്പിച്ചു

മുൻ ആഭ്യന്തര മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനു നേരെ വന്ന വധഭീഷണിയുടെ ഉറവിടം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നു ദുബായ് ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ്  ബഷീർ നരണിപ്പുഴ അധ്യക്ഷത വഹിച്ച യോഗo കെ പി സി സി സെക്രട്ടറി അജയ് മോഹനന്റെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അഡ്വ ടി കെ ഹാശിഖ്, എൻ പി രാമചന്ദ്രൻ, നദിർ കാപ്പാട്, ബാലകൃഷ്ണൻ അലിപ്പറ,ശിവൻ പാണ്ടിക്കാട്, ഫൈസൽ തങ്ങൾ, സജ്നു പാലഞ്ഞീരി, വിനീത് ഏലംകുളം, നൗഷാദ് വാണിയമ്പലം, ജാബിർ കുറ്റിപ്പുറം, സുന്ദരൻ പോരൂർ, മുസ്തഫ KP, സജിത്ത് അബ്ദുൽ റസാക്ക്, റഫീഖ് RK, അനീഷ് പൊറ്റയിൽ മുഹമ്മദ് റീഷ്ലം എന്നിവർ സംസാരിച്ചു. സെക്രട്ടറി  നൗഫൽ സൂപ്പി സ്വാഗതവും  ഖജാൻജി പ്രജീഷ് വിളയിൽ നന്ദിയും പറഞ്ഞു.

Related posts

Leave a Comment