ദുബായ് എക്സ്പോ 2020; യാത്രക്കാർക്ക് സൗജന്യ ഏകദിന ടിക്കറ്റുമായി ഫ്ലൈ ദുബായ്

ദുബായ് എക്സ്പോ സന്ദർശിക്കാൻ യാത്രക്കാർക്ക് സുവർണ്ണാവസരം ഒരുക്കി ഫ്ലൈദുബായ്. ഒരു സൗജന്യ ഏകദിന ടിക്കറ്റാണ് യാത്രക്കാർക്കായി ഫ്ലൈദുബായി നൽകുന്നത്. 2021 സെപ്റ്റംബർ 1 നും 2022 മാർച്ച് 31 നും ഇടയിൽ ഫ്ലൈ ദുബായിൽ ബുക്ക് ചെയ്ത് പറക്കുന്ന യാത്രക്കാർക്കാണ് സൗജന്യ ടിക്കറ്റ് ലഭിക്കുകയെന്ന് വിമാനക്കമ്പനിയുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കി.
 ആറ് മാസം നീണ്ടുനിൽക്കുന്ന മെഗാ എക്സിബിഷനിൽ ഏത് ദിവസം വേണമെങ്കിലും ടിക്കറ്റ് ഉടമയ്ക്ക് സന്ദർശിക്കാവുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോ ആയ എക്സ്പോ 2020 സന്ദർശിക്കാനായി എമിറേറ്റ്സ് മുൻപ് തന്നെ യാത്രക്കാർക്ക് ഏകദിന സൗജന്യമായി ടിക്കറ്റ് പ്രഖ്യാപിച്ചിരുന്നു.
 2021 ഒക്ടോബർ 1 നും 2022 മാർച്ച് 31 നും ഇടയിൽ എമിറേറ്റ്‌സിനൊപ്പം ദുബായിലേക്ക് പറക്കുന്ന യാത്രക്കാർക്ക് എക്‌സ്‌പോ 2020 ലേക്കുള്ള ഏകദിന സൗജന്യ ടിക്കറ്റ് നേരത്തെ എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരുന്നു. ദുബായിലൂടെ യാത്രചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഇത്തരത്തിൽ സൗജന്യ ടിക്കറ്റ് ലഭിക്കും. അതേസമയം ദുബായിൽ ആറ് മണിക്കൂറിൽ കൂടുതലെങ്കിലും നിൽക്കുന്നവർക്കാണ് ഈ അവസരം ലഭിക്കുക. ഒക്ടോബർ 1 ന് ആരംഭിക്കുന്ന ദുബായ് എക്‌സ്‌പോ 2020ലേക്കായുള്ള ടിക്കറ്റുകൾ ജൂലൈ 18 ന് തന്നെ ലോകമെമ്പാടും വിൽപ്പനയ്‌ക്കെത്തിയിരുന്നു.

Related posts

Leave a Comment