എക്സ്പോ 2020 ദുബായ് ; വിദ്യാർത്ഥികൾക്ക് മെഗാ ഇവൻറിലേക്കുള്ള സൗജന്യ ഗതാഗതം വാഗ്ദാനം ചെയ്ത് സ്കൂളുകൾ

ദുബായ് : വേൾഡ് എക്സ്പോയ്ക്ക് മുന്നോടിയായി ദുബായിലെ സ്കൂളുകൾ അവരുടേതായ രീതിയിൽ  വിദ്യാഭ്യാസ യാത്രകൾക്കായി തയ്യാറെടുക്കുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ വിദ്യാർത്ഥികൾക്കായി മെഗാ ഇവൻറിലേക്ക് സൗജന്യ ബസ് യാത്രകൾ സംഘടിപ്പിക്കുകയും ലോകത്തിൻറെ  ഭാവി നേരിട്ട് കാണാനുള്ള അവസരം നൽകുകയും ചെയ്യും.
2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കുന്ന ലോക മേളയിൽ കുട്ടികളുടെയും യുവാക്കളുടെയും താല്പര്യങ്ങളെയും മുൻ നിർത്തികൊണ്ട്  നിരവധി പവലിയനുകൾ രൂപകൽപ്പന ചെയ്തതിട്ടുണ്ട്. എക്സ്പോ 2020 കുട്ടികൾക്ക് അനുയോജ്യമായ നിരവധി പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവയിലൂടെ മികച്ച വിദ്യാഭ്യാസ അനുഭവമായി മാറുമെന്ന് രാജ്യമെമ്പാടുമുള്ള പ്രധാന അധ്യാപകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related posts

Leave a Comment