ദുബായ് എക്സ്പോ ; സുരക്ഷിതവും ആസ്വാദ്യകരവുമായ സന്ദർശനത്തിനായി ഔദ്യോഗിക ആപ്പ് പുറത്തിറക്കി

ദുബായ് : എക്സ്പോ 2020 സന്ദർശകർക്ക് അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സന്ദർശന സമയം നിശ്ചയിക്കുന്നതിനായി ഔദ്യോഗിക ആപ്പ് ഉപയോഗിക്കാം.അടുത്തിടെ ആരംഭിച്ച സന്ദർശക ആപ്പ് സന്ദർശകരുടെ വ്യക്തിഗത താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുത്തികൊണ്ട് സമയക്രമീകരണം നടത്താൻ സഹായിക്കുന്നു. ഇതുകൂടാതെ സന്ദർശകർക്ക് ടിക്കറ്റ് വാങ്ങാനും 200 ലധികം ഭക്ഷണം തെരഞ്ഞെടുക്കാനും ഒരു പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള പാചക പരിപാടികളും തിരഞ്ഞെടുക്കാനും എക്സ്പോ 2020 ൻറെ ഇൻറലിജൻറ് സ്മാർട്ട് ക്യൂ സിസ്റ്റത്തിനായി റിസർവേഷനുകൾ നിയന്ത്രിക്കാനും കഴിയും. വ്യക്തികൾക്ക് പവലിയൻ സന്ദർശിക്കാൻ സൗകര്യപ്രദമായ സമയത്ത് സ്ലോട്ട് റിസർവ് ചെയ്യാനും കഴിയും.
എക്സ്പോ 2020 ൻറെ ഔദ്യോഗിക ഡിജിറ്റൽ സേവന പങ്കാളിയായ അസെഞ്ചറുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചത്. ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ വഴി ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇതിലൂടെ ഒരു എക്സ്പോ 2020 അക്കൗണ്ട് നിർമ്മിക്കാനോ അല്ലെങ്കിൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുമായി ലിങ്ക് ചെയ്യാനോ സന്ദർശകരെ അനുവദിക്കുന്നു. പാർക്കിംഗ് ഓപ്ഷനുകൾ, ദുബായിലെ വിപുലമായ പൊതുഗതാഗത ഓപ്ഷനുകൾ ഉപയോഗിച്ച് എക്സ്പോയിൽ എങ്ങനെ എത്തിച്ചേരാം എന്നിവ ഉൾപ്പെടെയുള്ള എക്സ്പോ 2020 സന്ദർശനങ്ങൾ സുരക്ഷിതവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള വിവരങ്ങൾ ആപ്പിലെ ഒരു ചാറ്റ്ബോട്ട് നൽകും.
ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് അവരുടെതായ പ്രൊഫൈൽ ഉണ്ടാക്കാനും ഇതുമായി പൊരുത്തപ്പെടുന്ന പങ്കാളികളെ കണ്ടെത്താനും അനുവദിക്കുന്നു. വെബ്ആപ്പ്, ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവയിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുമെങ്കിലും നെറ്റ്‌വർക്കിംഗ്, കണക്റ്റിംഗ്, ചാറ്റിംഗ്, മീറ്റിംഗുകൾ ആസൂത്രണം ചെയ്യുന്നതിനായി ആപ്പിൻറെ പ്രീമിയം ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ഒരു ചെറിയ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതുണ്ട്.

Related posts

Leave a Comment