എക്സ്പോ 2020 ദുബായ് ; എമിറേറ്റ്സ് പവലിയനായി ബുക്കിംഗ് ആരംഭിച്ചു.

എക്‌സ്‌പോ 2020 ദുബായിലെ സന്ദർശകർക്ക് വാണിജ്യ വ്യോമയാനത്തിൻറെ ഭാവിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എമിറേറ്റ്‌സ് പവലിയൻ അവസരം ഒരുക്കുന്നു. ഒക്ടോബർ 1 ന് പവലിയൻ  പ്രവർത്തനം ആരംഭിക്കും. എമിറേറ്റ്സ് പവലിയനുവേണ്ടിയുള്ള അവസാന മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച്ച മുതൽ സന്ദർശകർക്ക് പവലിയൻ കാണാനായി ഇഷ്ടപ്പെട്ട തീയ്യതിയും സമയവും മുൻകൂട്ടിബുക്ക് ചെയ്യാമെന്നും എയർലൈൻ പ്രഖ്യാപിച്ചു.
അൽ വാസൽ ഡോമിൻറെ നടക്കാനുള്ള ദൂരത്തിൽ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് എമിറേറ്റ്സ് പവലിയൻ സ്ഥിതിചെയ്യുന്നത്. ഇത് വാണിജ്യ വ്യോമയാനത്തിൻറെ ഭാവിക്കായി ഒരു പ്രദർശനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ അടുത്ത 50 വർഷത്തെ വിമാനയാത്രയിൽ ശാസ്ത്രവും സാങ്കേതികവിദ്യയും വഹിക്കുന്ന പങ്കും ഇതിലൂടെ  പുനർനിർമ്മിക്കപ്പെടുന്നു. 2019 മാർച്ചിൽ ആരംഭിച്ച എമിറേറ്റ്സ് പവലിയൻറെ നിർമ്മാണം 2021 ജൂണിലാണ് പൂർത്തിയായത്.
പവലിയൻറെ ഉയരം കൂടിയ നാല് നിലയും മുൻഭാഗവും ഒരു വിമാനത്തിൻറെ ചിറകുകൾ പറക്കുന്ന മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിട ഘടനയുടെ രണ്ട് വശങ്ങൾ അലുമിനിയം കൊണ്ട് പൊതിഞ്ഞ് ചിറകുകൾ പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇതിൻറെ പുറത്തെ ലൈറ്റിംഗിൽ 800 മീറ്റർ എൽ.ഇ.ഡി സംവിധാനമാണുള്ളത്. രാത്രിയിലിത് ആകർഷകമായ നിറങ്ങളിൽ പ്രകാശിക്കും. ഒരു മണിക്കൂറിൽ 120 പേർക്ക് വ്യോമയാനത്തിൻറെ പവലിയൻ സന്ദർശിക്കാൻ കഴിയും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയായിരിക്കും എക്സ്പോ 2020 ദുബായിൽ എമിറേറ്റ്സ് പവലിയൻറെ പ്രവർത്തന സമയം.

Related posts

Leave a Comment