കോപ്പാ ആവേശത്തിൽ ദുബായിലെ ബ്രസീൽ, അർജന്റീന ആരാധകർ

കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ബ്രസീൽ അർജന്റീന ടീമുകൾ ഫൈനലിൽ എത്തിയ ആവേശത്തിലാണ് ദുബായിലെ ഇരു ടീമുകളുടെ ആരാധകർ. ഫേസ്ബുക്ക് പ്രോഫൈൽ ക്യമ്പൈനും, പ്രവചന മത്സരങ്ങളും അരങ്ങ് തകർക്കുകയാണ്. ദുബായിലെ പ്രമുഖ ഹോട്ടലുകളിൽ ഫുഡ്ബോൾ ആരാധകർക്ക് ലൈവായി കളി ആസ്വദിക്കാനും അവസരങ്ങൾ ഉണ്ട്.

ബാച്ചിലർ റൂമുകൾ ഗാലറിയേക്കാൾ ആരവങ്ങൾ തീർക്കുമ്പോൾ ഇത്തവണത്തെ കോപ്പാ മത്സരം പ്രവാസികൾക്ക് ആഘോഷമാണ്. ഞായറാഴ്ച്ച പുലർച്ചെ മൂന്നുമണിക്കാണ് ബ്രസീൽ അർജന്റീന ഫൈനൽ മത്സരം.

നെയ്മറും, മെസിയും നേർക്ക് നേർ വെല്ലുവിളികൾ ഉയ്യർത്തിയാണ് ഫൈനൽ മാച്ചിന് തിരി കൊളുത്തിയത്. ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നും എന്നിട്ട് ഫൈനലിൽ വിജയിക്കണമെന്നുമാണ് നെയ്മറിന്റെ വെല്ലുവിളി, എന്നാൽ നെയ്മർ പറഞ്ഞത് താൻ അറിഞ്ഞു എന്നും നല്ല കുട്ടി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നും ഫൈനലിൽ എല്ലാവരും വിജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്  ഞങ്ങളും വിജയിക്കാനാണ് കളിക്കുന്നത് എന്നും മെസി തിരിച്ചടിച്ചു.

ഇതിന് മുമ്പ് 2007-ൽ ആണ് കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയത്. അന്ന് 3-0ത്തിന് വിജയിച്ച് ബ്രസീൽ കിരീടമുയർത്തിയിരുന്നു. 2004-ലെ കോപ്പ അമേരിക്ക ഫൈനലിലും ബ്രസീൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു. മത്സരം 2-2ന് സമനില ആയതിനെ തുടർന്ന് 4-2ന് പെനാൽറ്റിയിലാണ് ബ്രസീൽ വിജയിച്ചത്.

Related posts

Leave a Comment