ദുബായിൽ അപ്പാർട്മെന്റിൽ തീപിടുത്തം

ദുബായ്: ദുബായിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. സത്വയിലെ കെട്ടിടത്തിൽ രാത്രി 11.41 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ അണച്ചു. ആളാപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

അപ്പാർട്ട്‌മെന്റിലെ താമസക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. താമസക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അഗ്നി ശമന സേന കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തിരുന്നു. രാത്രി 12 മണിയോടെയാണ് അഗ്നിശമന സേന തീയണച്ചത്.

Related posts

Leave a Comment