ഡിഎസ്പി ഇന്ത്യ ടി.ഐ.ജി.ആര്‍ ഫണ്ടില്‍ പഴയ ഫണ്ട് ഓഫറുമായി ഡിഎസ്പിഐഎം

മുംബൈ: ഡിഎസ്പി ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഡിഎസ്പിഐഎം) ഡിഎസ്പി ഇന്ത്യ ടി.ഐ.ജി.ആര്‍ (ദി ഇന്‍ഫ്രാസ്ട്രക്ക്ച്ചര്‍ ഗ്രോത്ത് ആന്‍ഡ് എക്കണോമിക്ക് റീഫോംസ് ഫണ്ട്) ഫണ്ടിന്റെ പഴയ ഫണ്ട് ഓഫര്‍ പ്രഖ്യാപിച്ചു. നിക്ഷേപകര്‍ക്ക് സാമ്പത്തിക സൈക്കിളിന്റെയും പരിഷാക്കാരത്തിന്റെ വളര്‍ച്ചയില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ അവസരം ഒരുക്കുകയാണ് ഇതുവഴി. നിക്ഷേപ ചക്രം അടിത്തട്ടിലാണെന്നും സൈക്കിള്‍ ആരംഭിക്കുന്നതിനുള്ള എല്ലാ ഘടകങ്ങളുമുണ്ടെന്നും അടുത്ത 3-5 വര്‍ഷത്തേക്ക് ചെലവിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ടെന്നും ഡിഎസ്പിഐഎം വിശ്വസിക്കുന്നു. അനുകൂല മാക്രോസ്, പ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കല്‍ തുടങ്ങിയ പ്രധാന നിര്‍മിതികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നിക്ഷേപമാണ് രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ നയിക്കുന്നത്.
സര്‍ക്കാര്‍, സ്വകാര്യ, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ മൂന്ന് പ്രധാന വിഭാഗങ്ങള്‍ ചെലവില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെ ദേശീയ അടിസ്ഥാന സൗകര്യ വികസന സംരംഭം റോഡുകള്‍, റെയില്‍വേ, വെള്ളം, വിമാനത്താവളങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ചെലവഴിക്കുന്നതിനുള്ള ഒരു ബഹുവര്‍ഷ കാഴ്ചപ്പാട് നല്‍കുന്നു. ഇതിന് ആവശ്യമായ പ്രധാന വസ്തുക്കളായ സിമന്റ്, സ്റ്റീല്‍, മറ്റ് പ്രധാന ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഡിമാന്‍ഡ് വര്‍ധനവിന് ഇത് വഴിയൊരുക്കും. സ്വകാര്യ മേഖലയുടെ ശേഷി പരമാവധി ഉപയോഗിക്കുന്നതിന് കാരണവുമാകും. ഏറ്റവും കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്ക്, നിശ്ചലമായ വസ്തു നിരക്ക്, നികുതി അഡ്ജസ്റ്റ് ചെയ്ത മോര്‍ട്ട്‌ഗേജ് നിരക്കും വാടക വരുമാനവും തമ്മിലുള്ള ബഹു-വര്‍ഷത്തെ കുറഞ്ഞ വ്യത്യാസം എന്നിങ്ങനെ മൂന്നു കാരണങ്ങളാല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തും ഡിമാന്‍ഡിനുള്ള സാധ്യതകളുണ്ട്.
വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കാനുള്ള ആഗോള ആവശ്യകതയില്‍ നിന്ന് പ്രയോജനം നേടുന്നതിന് ഇന്ത്യയ്ക്ക് അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശക്തമായ അവസരമുണ്ടെന്ന് ഡിഎസ്പിഐഎം വിശ്വസിക്കുന്നു. ഇറക്കുമതി കുറയ്ക്കല്‍, നികുതി ചുമത്തല്‍, ആഭ്യന്തര ഉല്‍പ്പാദന ശേഷികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇന്‍സെന്റീവുകള്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ ഈ ലക്ഷ്യം നേടുന്നതിന് സഹായിക്കും. ഇലക്‌ട്രോണിക്ക്‌സ്, കെമിക്കല്‍സ്, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയവയിലായിരിക്കും അടുത്ത അഞ്ചു വര്‍ഷത്തേക്ക് പിഎല്‍ഐ ബന്ധപ്പെട്ട നിക്ഷേപങ്ങള്‍. ഓട്ടോമേഷന്‍, ഡിജിറ്റലൈസേഷന്‍, ഡാറ്റാ സെന്ററുകള്‍, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിങ്ങനെയുള്ള പുതിയ വിഷയങ്ങള്‍ കാപ്പെക്‌സ് സൈക്കിളില്‍ ഉയര്‍ന്നുവരുന്നതും ഡിഎസ്പിഐഎം കാണുന്നു. ഈ നിക്ഷേപ മേഖലകളുടെ ഭാരം നിഫ്റ്റി 50 സൂചികയില്‍ ഡിസംബര്‍ 07 -ലെ 67% ല്‍ നിന്ന് സെപ്റ്റംബര്‍ 21 -ന് 25% ആയി കുറയുമ്പോള്‍, തീമാറ്റിക് ഫണ്ടുകള്‍ നിക്ഷേപ ചക്രത്തിലെ ഈ നേട്ടത്തില്‍ നിന്ന് പ്രയോജനം നേടാനുള്ള അവസരം നല്‍കുന്നു.

Related posts

Leave a Comment