crime
പേരൂർക്കടയിൽ മദ്യപിച്ചെത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കൾ നിയമ വിദ്യാർത്ഥികളെ മർദ്ദിച്ചു; ഹോസ്റ്റൽ അടിച്ചു തകർത്തു.

തിരുവനന്തപുരം : പേരൂർക്കടയിൽ മദ്യപിച്ചെത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കൾ ഹോസ്റ്റൽ മുറി അടിച്ചു തകർത്തു. വിദ്യാർത്ഥികൾക്ക് പരിക്ക്. അമ്പലമുക്ക് മണ്ണടിലൈനിൽ കേരള ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ കയറിയാണ് ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കൾ അഴിഞ്ഞാടിയത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. എസ്എഫ്ഐ കരകുളം ഏരിയ സെക്രട്ടറി രാഹുൽ, കൊടപ്പനക്കുന്ന് വാർഡ് കൗൺസിലർ ജയചന്ദ്രന്റെ മകനും ഡിവൈഎഫ്ഐ ഏരിയ ട്രഷററുമായ പോരാട്ടം വിഷ്ണു എന്ന വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം അഴിച്ചുവിട്ടത്. ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിൽ ഹോസ്റ്റലിനു സമീപം ഉണ്ടായിരുന്ന വിഷ്ണുവും രാഹുലും ചേർന്ന് നിയമ വിദ്യാർത്ഥികളുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് സംഭവം പന്തിയല്ലെന്ന് കണ്ട് വിദ്യാർത്ഥികൾ ഹോസ്റ്റൽ മുറിയിലേക്ക് കയറിയതും പിന്നാലെത്തിയ ഇരുവരും ഹോസ്റ്റൽ മുറിയിൽ കയറി വിദ്യാർത്ഥികളായ ആമീൻ, നിതീഷ്, ദീപു എന്നവരെ ക്രൂരമായി മർദ്ദിക്കുകയും ഹോസ്റ്റലിലെ പുസ്തകങ്ങളും പഠനോപകരണങ്ങളും ഉൾപ്പെടെയുള്ള നശിപ്പിക്കുകയും ചെയ്തു. ലഹരി ഉപയോഗിച്ച് ലക്കുകെട്ട നിലയിലുള്ള ഇരുവരെയും ഹോസ്റ്റൽ മുറിയിൽ കെട്ടിയിട്ടതിനു ശേഷം പേരൂർക്കട പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. വിദ്യാർഥികളെ മർദ്ദിക്കുന്നതിന്റെയും ഹോസ്റ്റൽ ആക്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പോലീസിന് കൈമാറി. ഇലക്ട്രിക് കെറ്റിൽ കൊണ്ടുള്ള മർദ്ദനത്തിൽ തലയ്ക്ക് പരിക്കേറ്റ ആമീൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളായ വിഷ്ണുവും രാഹുലും
Cinema
മഞ്ജു വാര്യരെ ഇന്നു വിസ്തരിക്കും

കൊച്ചി: അതിജീവിത കേസിൽ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്.
ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിൻറെ തന്നെയാണോ എന്നും മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ വ്യക്തമാകും.
കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് മഞ്ജുവിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസിൽ മഞ്ജു വാര്യർ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് അതിജീവിതയുള്ള അഭിഭാഷകൻ കോടതിയിൽ നിലപാട് എടുത്തു. ഇത് അംഗീകരിച്ചാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്.
crime
നടിയെ ആക്രമിച്ച കേസ് : സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; ദിലീപിന് തിരിച്ചടി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ ദിലീപ് നല്‍കിയ ഹര്‍ജിയിൽ തിരിച്ചടി. സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. മാര്‍ച്ച് 24 നു ഹർജികൾ പരിഗണിക്കും. സാക്ഷിവിസ്താരത്തിന്റെ പുരോഗതി നോക്കി കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ച സുപ്രീം കോടതി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്നും നിര്‍ദേശിച്ചു.
crime
തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘമാണ് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
Business3 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema4 weeks ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
-
Featured3 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
You must be logged in to post a comment Login