മദ്യപിച്ച് വഴക്കുണ്ടാക്കി ; തിളച്ചയെണ്ണയൊഴിച്ച് ഭർത്താവിനെ കൊലപ്പെെടുത്തി

സേലം : മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ ഭർത്താവിനെ തിളച്ച എണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. എഎസ് പേട്ടയിലെ കൂലിത്തൊഴിലാളിയായ തങ്കരാശുവിനെ(45)വിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ശെൽവറാണി(40)യാണ് പിടിയിലായത്. മദ്യപാനിയായ തങ്കരാശു വീട്ടിൽ എന്നും വഴക്കുണ്ടാക്കുമായിരുന്നു.

കഴിഞ്ഞ രണ്ടാം തീയതി മദ്യപിച്ചെത്തി പ്രശനം ഉണ്ടാക്കിയപ്പോഴാണ് ശെൽവറാണി തിളച്ച എണ്ണ തങ്കരാശുവിന്റെ ദേഹത്തേക്ക് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ തങ്കരാശുവിനെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം തങ്കരാശു മരിച്ചു.സംഭവത്തിൽ കേസെടുത്ത നാമക്കൽ പൊലീസ് ശെൽവറാണിയെ അറസ്റ്റുചെയ്തു. ഒരു മകനും ഒരു മകളുമാണ് ദമ്പതിമാർക്കുള്ളത്.

Related posts

Leave a Comment