Connect with us
head

News

മൂന്നാറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് മർദനം, മദ്യലഹരിയിലെത്തിയ യുവാക്കൾ പിടിയിൽ

Avatar

Published

on

ഇടുക്കി: മൂന്നാർ ടൗണിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് മർദനമേറ്റു. ഇടുക്കി എ. ആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുവിനെയാണ് മദ്യലഹരിയിൽ ഓട്ടോയിൽ വന്ന യുവാക്കൾ മർദ്ദിച്ചത്. കാർത്തിക മഹോത്സവവുമായി ബന്ധപ്പെട്ട് ടൗണിലെ തിരക്ക് നിയന്ത്രിക്കാനായി വാഹനങ്ങൾ വഴിതിരിച്ചുവിടുമ്പോൾ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിലായിരുന്ന പ്രതികൾ വിഷ്ണുവിനെ അടിച്ചു എന്നാണ് പോലീസ് നൽകുന്ന ഔദ്യോഗിക വിവരം.
പോലീസുകാരനെ തള്ളിയിടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സി.സി.റ്റി.വി ക്യാമറയിൽ ൻIന്നും ലഭിച്ചിട്ടുണ്ട്. പ്രതികൾ പോലീസുകാരന്റെ കരണത്തടിച്ചു എന്നും പോലീസ് പറയുന്നു. മർദ്ദനമേറ്റ സിപിഒ വിഷ്ണു മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾ അഞ്ച്‌പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം:കെഎസ്‌യു

Published

on

ശാസ്താംകോട്ട: കേരളത്തിലെ സർവകലാശാലകളിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.എം.ഡി.ബി കോളെജ് കെഎസ്.യു യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ സർവകലാ ശാലകളിലെ പഠന സർട്ടിഫിക്കേറ്റുകൾക്കുള്ള നിലവാര തകർച്ചക്ക് ഇത് കാരണമാകുന്നുണ്ടെന്നുണ്ടെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് ആൻസെബാസ്‌റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണീറ്റ് പ്രസിഡന്റ് റിജോ റെജി കല്ലട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, കാഞ്ഞിരവിള അജയകുമാർ , ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ , മുൻ ചെയർമാൻ ആസിഫ് മുഹമ്മദ്, ചെയർമാൻ എസ്.അബ്ദുള്ള, മുകുന്ദൻ , ആരോമൽ , സുഹാന പർവീൺ, മൗഷി മ , റിയാസ് പറമ്പിൽ , അൻവർ പാറപുറം തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.അബ്ദുള്ള (പ്രസിഡന്റ്) ആർ. അജ്ഞന , ബി. ഗൗതം (വൈസ് പ്രസിഡന്റ് മാർ ) എ.മുനീർ (ജനറൽ സെക്രട്ടറി) അഭിഷേക്, കെ.പി. നിമിഷ, ആദിൽ, അൽ അമീൻ (സെക്രട്ടറിമാർ ) ധനുഷ് (ട്രഷർ ) എന്നിവരെ തെരെഞ്ഞെടുത്തു

Continue Reading

Featured

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, കെണിയായി കിഫ്ബി: സാമ്പത്തിക റിപ്പോർട്ട്

Published

on

തിരുവന്തപുരം: സംസ്ഥാനത്ത് അതീ​വ ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെന്നു സാമ്പത്തിക സർവേ. സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നു. റെവന്യൂ വരുമാനം 12.86 ശതമാനമായെങ്കിലും പിടിച്ചു നിൽക്കാൻ ഇതു പോരെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കിഫ്‌ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്നതാണ് പൊതുകടം ഉയർത്തിയത്. കേന്ദ്ര ഈ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്നാണു സർവേയിൽ പറയുന്നത്.
എന്നാൽ, ബജറ്റിനു പുറത്തു നിന്നുള്ള വായ്പകൾ സമാഹരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു പ്രതിപക്ഷം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ വായ്പകൾ സ്വീകരിക്കാനാവൂ. എന്നാൽ സിഎജിയുടെ വരുതിയിൽ പോലും വരാത്ത തരത്തിലാണ് കിഫ്ബി ഫണ്ടിലേക്കു സർക്കാർ പണം സ്വീകരിച്ചത്. 9.7 ശതമാനം വരെ കൊള്ളപ്പലിശ നൽകിയായിരുന്നു ഈ വായ്പകളെടുത്തത്. ഇതിന്റെ തിരിച്ചടവടക്കം വലിയ പ്രതിസന്ധിയിലാണ്. ഇത് അനുവദിക്കില്ലെന്നു കേന്ദ്ര സർക്കാർ കർശനമായ നിർദേശിച്ചതിലൂടെ കിഫ്ബി പദ്ധതികളെല്ലാം പാതിവഴിക്കായി. ഇനി ഈ വിഭാ​ഗത്തിൽ പദ്ധതി ഉണ്ടാകില്ലെന്നും വ്യക്തമാക്കപ്പെട്ടു.

സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നു റിപ്പോർട്ട്. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിൽ 0.82 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്

Advertisement
head
Continue Reading

Featured

നിമിഷ പ്രിയയുടെ ജീവൻ തുലാസിൽ, ശിക്ഷ ന‌ടപ്പക്കണമെന്ന് ഇരയുടെ ബന്ധുക്കൾ

Published

on

കൊച്ചി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ ആണ് യുവാവിൻറെ ബന്ധുക്കൾ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ രാജ്യാന്തരതലത്തിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്.
യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിൻറെ കുടുംബം മാപ്പ് നൽകിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം. നിമിഷ പ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Continue Reading

Featured