ജിദ്ദയിൽ ചരക്കിനുള്ളിൽ ഒളിപ്പിച്ച  മയക്കുമരുന്ന് പിടികൂടി

ജിദ്ദ: ജിദ്ദയിൽ ചരക്കിനുള്ളിൽ ഒളിപ്പിച്ച  മയക്കുമരുന്ന് പിടികൂടി. വെള്ളിയാഴ്ച ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഒരു ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 12 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമമാണ് സകാത്ത് , ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ( ZATCA ) പിടികൂടിയത്. ഒരു ചരക്കിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്നതായ നിലയിൽ ആയിരുന്ന ഗുളികകൾ തുറമുഖത്തെ സുരക്ഷാ പരിശോധനകളിലൂടെ കണ്ടെത്തുകയായിരുന്നു . കടത്താൻ ശ്രമിച്ചതിന് ചിലരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി സൂചിപ്പിച്ചു . കൊക്കോ കുരു ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഇത്രയധികം ഗുളികകൾ കടത്താൻ ശ്രമം നടത്തിയത് . ജിദ്ദ ഇസ്ലാമിക് പോർട്ടിലെ അതോറിറ്റി കഴിഞ്ഞ ഓഗസ്റ്റിൽ രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്തിയിരുന്നു . ആദ്യ കടത്തൽ ശ്രമത്തിൽ.

Related posts

Leave a Comment