കേരളത്തിലെ മയക്കുമരുന്ന് ഉപയോഗത്തിൽ 122 ശതമാനം വർദ്ധന

ന്യൂ ഡൽഹി :കേരളത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പിടിച്ചെടുത്ത കഞ്ചാവ് ഉൾപ്പെടുന്ന മയക്കുമരുന്നിന്റെ തോതിൽ 122 ശതമാനം വർധനവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ

കേരളത്തിൽ 2018 – യിൽ 1370.289 കിലോഗ്രാമും 2019 ൽ 2510.934 കിലോഗ്രാമും 2020 ൽ 3030.024 കിലോഗ്രാം കഞ്ചാവും ആണ് പിടിച്ചെടുത്തതെന്നു ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മയക്കുമരുന്ന് കാരിയർമാരായി അറസ്‌റ്റു ചെയ്യപ്പെടുന്ന യുവാക്കളുടെ വിശദവിവരങ്ങൾ പ്രത്യേകമായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോ രേഖപെടുത്താറില്ലയെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment