നിരോധിത പുകയില ഉത്പന്നങ്ങളും പാൻ മസാലകളും പിടികൂടി

എറണാംകുളം : എറണാംകുളം കടവന്ത്ര മാതാ നഗർ സ്കൂളിന് സമീപത്തു വിൽപ്പനക്കായി കൊണ്ട് വന്ന നിരോധിത പുകയില ഉത്പന്നങ്ങളും പാൻ മസാലകളും പിടികൂടി . 855പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പാൻ മസാലകളും ഉൾപ്പടെ ആയിരത്തോളം പുകയില ഉത്പന്നങ്ങാണ് ബീഹാർ സ്വദേശികളിൽ നീന്നും പിടിക്കൂടിയത്.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കടവന്ത്ര SHO അൻവർ, SI മിഥുൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിലീപ്, സിവിൽ പോലീസ് ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment