മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: തൃത്താല കറുകപുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. അഭിലാഷ് ,നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മുഹമ്മദ് എന്ന ഉണ്ണി ഒളിവിലാണ്. മയക്കുമരുന്ന് സംഘത്തെപ്പറ്റി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. . പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി.

പിതാവിൻ്റെ സുഹൃത്ത് മുഹമ്മദ് എന്ന ഉണ്ണി രണ്ട് സ്ഥലങ്ങളിലെത്തിച്ച് ഉപദ്രവിച്ചിട്ടുണ്ട്. നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ ഉപദ്രവം. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ടവരെക്കുറിച്ചും പെൺകുട്ടി മൊഴി നൽകി. ഇവരെക്കുറിച്ചുള്ള അന്വേഷണവും തുടങ്ങി. സംഘത്തിൻ്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Related posts

Leave a Comment