റിസോർട്ടിൽ ലഹരിമരുന്ന് പാർട്ടി; ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കം 16 പേർ പിടിയിൽ

വയനാട് പടിഞ്ഞാറത്തറയിലെ റിസോർട്ടിൽ ലഹരിമരുന്ന് പാർട്ടി നടത്തിയ കേസിൽ ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടെ 16 പേർ പിടിയിൽ. എംഡിഎംഎയും കഞ്ചാവും ഇവരിൽനിന്നു കണ്ടെത്തി. പിടിയിലായത് ക്വട്ടേഷൻ സംഘാംഗങ്ങളാണ്. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാർഷികാഘോഷത്തിനാണ് ഇവർ ഒത്തുകൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

Related posts

Leave a Comment