Connect with us
48 birthday
top banner (1)

crime

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട ; തീരത്ത് നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു

Avatar

Published

on

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് നിന്നും 3,300 കിലോ മയക്കുമരുന്ന് പിടികൂടി. പാകിസ്താൻ സ്വദേശികളുടേതെന്ന് സംശയിക്കുന്ന ബോട്ടിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെയും (എടിഎസ്) സഹായത്തോടെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഇത്ര വലിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയത്.

Advertisement
inner ad

പിടിച്ചെടുത്ത മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ ഏകദേശം 2000 കോടിയിലേറെ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. 3,089 കിലോഗ്രാം കഞ്ചാവും, 158 കിലോഗ്രാം മെത്താംഫെറ്റാമൈനും, 25 കിലോഗ്രാം മോർഫിനുമാണ് എൻസിബി പിടികൂടിയത്. “പ്രൊഡ്യൂസ് ഓഫ് പാകിസ്താൻ” എന്ന് ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു നിരീക്ഷണ വിമാനത്തിൽ നിന്നുള്ള ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന വിന്യസിച്ച കപ്പൽ രണ്ട് ദിവസമായി ഈ കപ്പലിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു അതിനാൽ ബോട്ട് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചപ്പോൾ തന്നെ ഉദ്യോഗസ്ഥർ ബോട്ട് തടഞ്ഞു. പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്നും ഗുജറാത്തിലെ പോർബന്തറിലേക്ക് കൊണ്ടുപോകുകയും ബോട്ടിൽ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാരെ ഇതിനോടകം അറസ്റ്റ് ചെയുകയും ചെയ്‌തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളടക്കം നാല് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കനാലിലെറിഞ്ഞു കൊന്നു

Published

on

മംഗളൂരു: ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളടക്കം നാല് പിഞ്ചുകുഞ്ഞുങ്ങളെ മാതാവ് കനാലിലെറിഞ്ഞു കൊന്നു. വിജയപുര ജില്ലയില്‍ നിഡഗുണ്ടി താലൂക്കിലെ ബെനാല്‍ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോല്‍ഹാര്‍ താലൂക്കിലെ തെല്‍ഗി ഗ്രാമത്തില്‍ താമസിക്കുന്ന ഭാഗ്യശ്രീ ഭജന്‍ത്രിയാണ് (26) തന്റെ മക്കളായ തനു നിഗരാജ് ഭജന്‍ത്രി (അഞ്ച്), രക്ഷാ നിംഗരാജ് ഭജന്‍ത്രി (മൂന്ന്), ഇരട്ടകളായ ഹസന്‍ നിംഗരാജ് ഭജന്‍ത്രി, ഹുസൈന്‍ നിംഗരാജ് ഭജന്‍ത്രി (ഇരുവരും 13 മാസം) എന്നിവരെ തിങ്കളാഴ്ച അല്‍മാട്ടി ഇടതുകര കനാലില്‍ എറിഞ്ഞ് കൊന്നത്. സ്വത്തുതര്‍ക്കമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.

Advertisement
inner ad

ഭാഗ്യയുടെ ഭര്‍ത്താവ് ലിംഗരാജു തെല്‍ഗി ഗ്രാമപഞ്ചായത്ത് അംഗമാണ്. സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലി ഭാഗ്യയുടെ കുടുംബവുമായി വഴക്കിട്ടിരുന്നതായി ഇയാള്‍ മൊഴി നല്‍കി. തിങ്കളാഴ്ച തങ്ങള്‍ തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായെന്നും സ്വത്തുക്കള്‍ അവളുമായി പങ്കിടില്ലെന്ന് സഹോദരങ്ങള്‍ പറഞ്ഞതായും ലിംഗരാജു പറഞ്ഞു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കനാലിന് കുറുകെയുള്ള പാലത്തിന് സമീപം ലിംഗരാജിന്റെ ഇരുചക്രവാഹനത്തിലെ പെട്രോള്‍ തീര്‍ന്നു. ഇതിനെ തുടര്‍ന്ന് ഇന്ധനമടിക്കാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ ആരോ കനാലില്‍ ചാടിയതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. തുടര്‍ന്നാണ് താന്‍ സംഭവം അറിയുന്നതെന്നും ഭര്‍ത്താവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

എന്നാല്‍, ലിംഗരാജു 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും സ്വത്തിന്റെ വിഹിതം നല്‍കാന്‍ പിതാവ് മല്ലപ്പയെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാഗ്യയുടെ സഹോദരന്‍ പമ്പാപതി പറയുന്നു. ജില്ല ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിലാണ് ഭാഗ്യ. നിഡഗുണ്ടി പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു

Advertisement
inner ad
Continue Reading

crime

കോടതിക്കുമുന്നിൽ കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടികൊലപ്പെടുത്തി

Published

on

ചെന്നൈ: തിരുനെൽവേലിയിൽ കോടതിയിൽ ഹാജരാകാൻ എത്തിയ യുവാവിനെ വെട്ടിക്കൊന്നു. കൊലപാതകക്കേസിലെ പ്രതിയായ മായാണ്ടിയെ ജില്ലാകോടതിയുടെ കവാടത്തിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ ശിവ, തങ്ക മഹേഷ്, രാമകൃഷ്ണൻ, മനോരാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട രാജാമണി കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് മായാണ്ടിയെ കൊന്നതെന്ന് സംശയിക്കപ്പെടുന്നു.

കീഴനത്തം പഞ്ചായത്തിലെ അംഗമായിരുന്ന രാജാമണി കഴിഞ്ഞ വർഷമാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ മായാണ്ടി ജാമ്യത്തിൽ പുറത്തിരുന്നെങ്കിലും, കോടതിയിൽ ഹാജരാകാൻ വെള്ളിയാഴ്ച രാവിലെ എത്തിയപ്പോൾ കാറിലെത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. മുൻപും രണ്ടു തവണ മായാണ്ടിയെ കൊലപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ട്.

Advertisement
inner ad
Continue Reading

crime

ആറുവയസ്സുകാരിയുടെ കൊലപാതകം; കുട്ടിയെ ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് രണ്ടാനമ്മ

Published

on

കോതമംഗലം: കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്നും സ്വന്തം കുട്ടി അല്ലാത്തതിനാല്‍ കുട്ടിയെ ഒഴിവാക്കാൻ രണ്ടാനമ്മയാണ് കൃത്യം നടത്തിയതെന്നും പോലീസ്. വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും ഭാര്യയും ഒരു മുറിയിലും രണ്ടര വയസ്സുള്ള കുഞ്ഞും മുസ്‌ക്കാനും മറ്റൊരു മുറിയിലുമാണ് കിടന്നതെന്നായിരുന്നു അജാസ് പറഞ്ഞത്. തുടർന്ന് സംശയം തോന്നിയ സമീപവാസികൾ പോലീസിൽ വിവരം അറിയിച്ചു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്. പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോള്‍ അജാസ് ഖാന്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് അനീസ മൊഴി നൽകി.

Continue Reading

Featured