പതിനാറുകാരൻ പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട്: താമരശ്ശേരി അണ്ടോണയിൽ 16 കാരൻ പുഴയിൽ മുങ്ങി മരിച്ചു. അണ്ടോണ അരേറ്റക്കുന്നുമ്മൽ നിസാറിന്റെ മകൻ മുഹമ്മദ് മിൻഹാജ് (16) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിന്നതിനിടെ ചുഴിയിൽ അകപ്പെടുകയായിരുന്നു.

മറ്റു കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇത്തവണ കൂടത്തായി സെന്റ്‌മേരീസ് ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയെഴുതി ഉപരി പഠനത്തിന് കാത്തിരിക്കുന്നതിനിടെയാണ് ദുരന്തം.

Related posts

Leave a Comment