ആദിശങ്കരയിൽ ഡ്രോൺ പൈലറ്റ് കോഴ്സ് ആരംഭിച്ചു

കാലടി: ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ് ആരംഭിച്ചു. ഡ്രോൺ നിർമാണ കമ്പനിയായ ഇന്റഗ്രേറ്റഡ് ഡ്രോൺ ട്രെയ്‌നിങ്ങ് ആക്കാദമി ( ഐഡിറ്റിഎ)യുമായി  സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ, ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ  ലൈസൻസാണ് നൽകുന്നത്. 18 വയസ്സിന് മുകളിലുള്ള എസ്.എസ്.എൽ.സി  പാസ്സായവർക്ക്  കോഴ്സിന് അപേക്ഷിക്കാം.   ഡ്രോൺ നിർമാണം,  രക്ഷാപ്രവർത്തനങ്ങൾ, നിരീക്ഷണം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം ഡ്രോൺ അധിഷ്ഠിത ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കൃഷി, മറ്റ് സേവനങ്ങൾ തുടങ്ങിയവക്കും പരിശീലനങ്ങൾ നൽകും.

Related posts

Leave a Comment