ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിനു മുകളിലും ഡ്രോണ്‍

ന്യൂഡല്‍ഹിഃ പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈ കമ്മിഷന്‍ ഓഫീസിനു മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ പറന്നത് കടുത്ത ആശങ്കയുണര്‍ത്തുന്നു. അതീവ സുരക്ഷിത നയതന്ത്ര മേഖലയില്‍ എങ്ങനെ ഡ്രോണ്‍ കടന്നു വന്നു എന്നാണു സംശയിക്കുന്നത്. സംഭവത്തിനെതിരേ കടുത്ത ഭാഷയില്‍ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു.

കഴിഞ്ഞ ആഴ്ച ജമ്മു കശ്മീരിലെ സൈനിക നിയന്ത്രിത വിമാനത്താവളത്തില്‍ രണ്ടു ഡ്രോണുകള്‍ മിന്നലാക്രമണം നടത്തിയ സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി കടന്നു വന്ന ഭീകരാക്രമണം എന്ന നിലയിലാണ് സൈന്യം ഇതിനെ കാണുന്നത്. അതിന്‍റെ സമ്മര്‍ദം നിലനില്‍ക്കുമ്പോഴാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഓഫീസിനു മുകളില്‍ അതീവ സുരക്ഷാ വീഴ്ചയുണ്ടായത്. ഹൈക്കമ്മിഷന്‍ ഓഫീസിനു മുകളിലും ഡ്രോണുകള്‍ കണ്ടതിനെ അതീവ ഗൗരവത്തോടെയാണു കാണുന്നത്. പാക് നയതന്ത്ര വിഭാഗത്തോട് ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു.

Related posts

Leave a Comment