ഡ്രോൺ ആക്രമണം: ഇറാഖ് പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

ബാ​ഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു നേരേ ഭീകരാക്രമണം. പ്രധാനമന്ത്രി മുസ്തഫ അൽ ക്വദാമി വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രധാനമന്ത്രി മുസ്തഫ അൽ ക്വദാമിക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഔദ്യോഗിക വക്താവ് ഇത് നിഷേധിച്ചു. താൻ സുരക്ഷിതനാണെന്നും ജനങ്ങൾ സംയമനംപാലിക്കണമെന്നും മുസ്തഫ അൽ ക്വദാമി ട്വീറ്റ് ചെയ്തു.
ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു. ഭീകരാക്രമണമാണു നടന്നതെന്ന് ഉറാഖ് പറയുന്നെങ്കിലും ആക്രമണത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പൊട്ടിത്തെറിയിൽ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകർക്ക് അടക്കം പരിക്കേറ്റു.

Related posts

Leave a Comment