ഡ്രൈവിംഗ് ടെസ്റ്റുകളും, പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, പരിശീലനവും പുനരാരംഭിക്കുന്നതിന് അനുമതി. ജൂലൈ 19 തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

കൊറോണ പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടു വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ.

കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ആന്റണി രാജു അറിയിച്ചു.

Related posts

Leave a Comment