Palakkad
ജീവന് തന്നെ ഭീഷണിയായി പാലക്കാട് ജില്ലാ കോടതി സമുച്ചയത്തിലെ കുടിവെള്ള ടാങ്ക്
പാലക്കാട്: ജീവന് തന്നെ ഭീഷണിയായി പാലക്കാട് ജില്ലാ കോടതി സമുച്ചയത്തിലെ കുടിവെള്ള ടാങ്ക്. നിലംപൊത്താറായ നിലയിലാണ് കോടതി സമുച്ചയത്തിലെ കുടിവെള്ള ടാങ്ക് നിലകൊള്ളുന്നത്. അധികൃതർ കണ്ണുതുറന്നില്ലങ്കിൽ, അതിവേഗ കോടതികൾക്കടുത്തെത്തുന്ന കക്ഷികൾക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും നേരിടേണ്ടി വരുന്നത് വലിയ ദുരന്തമാണ്.സിവിൽ സ്റ്റേഷൻ വളപ്പിലെ കോടതിക്കടുത്ത് ഒരുപാട് സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളമെത്തിക്കുന്ന ഈ വാട്ടർ ടാങ്ക് ഉടൻ പൊളിച്ച് മാറ്റി പുതിയ ടാങ്ക് നിർമ്മിക്കേണ്ടതാണ്. ജീവഹാനി ഉണ്ടാകുന്ന അപകടം സംഭവിക്കാതെ നോക്കേണ്ടത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കടമയാണ്.
Kerala
പനയമ്പാടത്ത് ലോറി പാഞ്ഞുകയറി വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു
പാലക്കാട്: പനയമ്പാടത്ത് ലോറി പാഞ്ഞുകയറി 4 വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. മനപൂര്‍വ്വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസ്. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്ത് പ്രശ്‌നപരിഹാരത്തിനായി കളക്ടറുടെ നേതൃത്വത്തില്‍ യോഗം തുടങ്ങി.
മന്ത്രി കെ കൃഷ്ണന്‍കുട്ടി, കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി എന്നിവര്‍ക്കൊപ്പം പ്രാദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറം എസ്പി ആര്‍ വിശ്വനാഥ്, എഡിഎംപി സുരേഷ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ ആദ്യം ഉദ്യോഗസ്ഥതല യോഗമാണ് നടക്കുക. ശേഷമായിരിക്കും മറ്റു യോഗം നടക്കുന്നത്. ഇതിന് ശേഷം നാട്ടുകാരുടെ പരാതികൂടി കേട്ടുകൊണ്ടായിരിക്കും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം കൊണ്ടുവരുന്നത്.
അതേസമയം, മരിച്ച 4 പെണ്‍കുട്ടികളുടേയും ഖബറടക്കം തുമ്പനാട് ജുമാമസ്ജിദില്‍ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെണ്‍കുട്ടികളെ ഖബറടക്കിയത്. വിദ്യാര്‍ത്ഥികളെ അവസാന നോക്കുകാണാന്‍ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും ഏറെ പ്രയാസപ്പെട്ടു.
പൊതുദര്‍ശനത്തിന് വെച്ച ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാടി സാദിഖലി ശിഹാബ് തങ്ങള്‍ മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ഹാളിലെത്തിയിരുന്നു. മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണന്‍ കുട്ടി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എന്നിവരും നേരിട്ടെത്തി അനുശോചനമറിയിച്ചു.
അതേസമയം, അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന തുടരുകയാണ്. ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയന്ത്രണം വിട്ട ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിന്റെ ആഴം എന്നിവയാണ് പരിശോധിക്കുന്നത്. ലോറി ഇടിച്ചു കയറി 4 വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു.
സ്ഥിരമായി അപകടമുണ്ടാവുന്നതാണ് ഈ പ്രദേശമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. പാലക്കാട് കരിമ്പാ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാര്‍ പറയുന്നു. നാളിതുവരെ 55 അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ 2022 ല്‍ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. 2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ മരിച്ചിരുന്നു. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാര്‍ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോള്‍ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.
പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം- ഫാരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്‍, പെട്ടേത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ്മ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ്മ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍.
Kerala
പാലക്കാട് പനയംപാടത്തെ റോഡിന്റെ അപാകത പരിശോധിക്കും: കെ.ബി.ഗണേഷ് കുമാര്‍
പാലക്കാട്: പാലക്കാട് പനയംപാടത്തെ റോഡിന്റെ അപാകത പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് റോഡിന് മാറ്റം വരുത്താനുള്ള നടപടിയെടുക്കും. ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തയറാക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത അതോറിറ്റി റോഡുകള്‍ നിര്‍മ്മിക്കുന്നത് ഗൂഗിള്‍ മാപ്പ് നോക്കിയാണ്. ഇതില്‍ മാറ്റം ഉണ്ടാവണം. റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് അപകടത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു. റോഡിന്റെ വളവ് മാറ്റി റോഡ് പുനഃക്രമീകരിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല . കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് വര്‍ഷങ്ങളായി നടക്കുന്നത് . ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം . കേന്ദ്രമന്ത്രിയെ ഇന്ന് തന്നെ ഈ വിഷയം നേരിട്ട് ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Featured
അവസാനമായി ഒരു നോക്ക് കാണാന്‍ ജനസാഗരം: നാല്‍വര്‍ സംഘത്തിന് കണ്ണീരോടെ വിട നല്‍കി നാട്
കല്ലടിക്കോട്: പാലക്കാട് പനയമ്പാടത്ത് ലോറിക്കടിയില്‍പെട്ട് മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരോടെ വിടനല്‍കി നാടും കൂട്ടുകാരും. തുപ്പനാട് കരിമ്പനക്കല്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങള്‍ തുപ്പനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഒറ്റ ഖബറിലാണ് മറവുചെയ്യുക. ഒരു വലിയ ഖബര്‍ നാലായി തിരിച്ചാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്.
പുലര്‍ച്ചെയോടെയാണ് കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നിവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീടുകളില്‍ എത്തിച്ചത്. അവിടെ കുടുംബാംഗങ്ങളും അയല്‍വാസികളും കുട്ടികളെ അവസാനമായി കണ്ടു.
തുടര്‍ന്ന് എട്ടരയോടെ പൊതുദര്‍ശനത്തിനായി തുപ്പനാട് കരിമ്പനക്കല്‍ ഓഡിറ്റോറിയത്തിലേക്ക് മൃതദേഹം എത്തിച്ചു. ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, അധ്യാപകര്‍, സഹപാഠികള്‍ അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഹാളില്‍വച്ച് മയ്യത്ത് നമസ്‌കാരം നടന്നു. ശേഷം മൃതദേഹം തുപ്പനാട് ജുമാ മസ്ജിദില്‍ എത്തിച്ച് മയ്യത്ത് നമസ്‌കാരത്തിന് ശേഷം ഖബര്‍സ്ഥാനില്‍ ഖബറടക്കും.
അതേസമയം, പാലക്കാട് പനയമ്പാടത്തെ അപകടത്തില്‍ ഒരാള്‍ അറസ്റ്റിലായി. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറി ഇടിച്ചാണ് സിമന്റ് ലോറി വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയില്‍പെട്ടാണ് കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.
പാലക്കാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് സിമന്റ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നില്‍ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങള്‍ക്കടിയില്‍പ്പെട്ടാണ് കുട്ടികളുടെ മരണം. അപകടത്തില്‍ നിന്ന് അജ്‌ന ഷെറിന്‍ എന്ന സഹപാഠി അത്ഭുതകരമായി രക്ഷപ്പെട്ടു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News1 month ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News1 month ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
You must be logged in to post a comment Login