Connect with us
,KIJU

Kerala

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു:
സ്കൂളിലെ വസ്ത്രധാരണ തർക്കത്തിന്
പരിഹാരം

Avatar

Published

on

മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടർന്ന് സ്കൂളിലുണ്ടായ വിവാദങ്ങൾ മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് രമ്യമായി പരിഹരിച്ചു.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥിൻ്റെ ഇടപെടലിനെ തുടർന്നാണ് വിവാദങ്ങൾക്കും പരാതികൾക്കും വെടിനിർത്തലുണ്ടായത്.

എടപ്പറ്റ സി കെ എച്ച് എം ജി എച്ച് എസ് സ്കൂളിലാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. അധ്യാപിക ലെഗിൻസ് ധരിക്കുന്നതു കാരണം കുട്ടികൾ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അധ്യാപകർക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് അധ്യാപിക കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

Advertisement
inner ad

മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതിയിൽ പരിഹാരം കാണാൻ കമ്മീഷൻ നിർദ്ദേശിച്ചു.തുടർന്ന് ഉപഡയറക്ടർ (ഡി ഡി) സകൂൾ സന്ദർശിച്ച് അധ്യാപികയെയും പ്രധാനാധ്യാപികയെയും നേരിൽ കേട്ടു .

അധ്യാപകരുടെ വസ്ത്രധാരണ രീതിയിൽ സർക്കാർ പറഞ്ഞിരിക്കുന്ന സൗകര്യപ്രദം എന്ന വാക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്ന് ഡി.ഡി. കമ്മീഷനെ അറിയിച്ചു. ഏത് വസ്ത്രത്തിനാണ് മാന്യതയുള്ളതെന്നും ഇല്ലാത്തതെന്നും തീർത്തു പറയാനാവില്ല. സർക്കാർ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങൾക്കുള്ളിൽ നിന്ന് രമ്യമായും സൗമ്യമായും തീർക്കേണ്ട ഒരു വിഷയം സങ്കീർണ്ണമാക്കിയതിൽ അധ്യാപികക്കും പ്രധാനാധ്യാപികക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്രമാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനകൾ ചട്ടവിരുദ്ധമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് അധ്യാപിക അറിയിച്ചു. പരാതിക്കാരി നിർവ്യാജം ഖേദം പ്രകടിപ്പിച്ചതായും ഡി.ഡി. അറിയിച്ചു. ഇതേ തുടർന്ന് പരാതിക്കാരിക്ക് മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റം നൽകി. വിഷയം രമ്യമായി പരിഹരിക്കാതിരുന്ന പ്രധാനാധ്യാപികക്ക് പരാതിക്ക് ഇട നൽകാത്ത വിധം പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ലിംഗ വിവേചനം കാണിച്ച പ്രധാനാധ്യാപികയെ സ്ഥലം മാറ്റണമെന്ന് പരാതിക്കാരി കമ്മീഷൻ മുമ്പാകെ ആവശ്യപ്പെട്ടുഡി ഡി യുടെ ഇടപെടൽ നിക്ഷ്പക്ഷവും മാത്യകാപരവുമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് മാതൃകയാവേണ്ട അധ്യാപകർ ഇത്തരത്തിൽ ബാലിശമായി പെരുമാറരുതെന്ന് കമ്മീഷൻ താക്കീത് നൽകി. ഇത്തരത്തിലുള്ള സമീപനം അപലപനീയമാണെന്നും ഉത്തരവിൽ പറഞ്ഞു. പരാതി പരിഹരിച്ചതിനെ തുടർന്ന് കേസ് തീർപ്പാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി ഇഡിക്കു മുന്നിൽ

Published

on

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുകുന്നു. നോട്ടീസ് പ്രകാരം കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ ഹാജരായി. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി. അതേസമയം വായ്പ അടച്ചു തീരുന്നതിനു മുൻപ് ഈട് വസ്തുവിന്റെ രേഖകൾ തിരികെ നൽകിയതും ബിനാമി വായ്പകൾ അനുവദിപ്പിക്കുന്നതിനു പിന്നിലും സിപിഎം നേതൃത്വത്തിനു പങ്കുണ്ടെന്നാണ് ഇഡിക്കു ലഭിച്ച വിവരം.
ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. കരുവന്നൂരിൽ ബെനാമി ലോൺ അനുവദിക്കാൻ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇഡി കണ്ടെത്തൽ. ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നി‍ർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ‌

Published

on

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അഞ്ചാം ദിവസവും പ്രതികളെ കിട്ടാതെ പൊലീസ്. അന്വേഷണത്തിൻറെ ഭാഗമായി ഡിഐജി നിശാന്തിനി കൊട്ടാരക്കരയിലെ റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് കൂടുതൽ സൂചന ലഭിച്ചതിൻറെ ഭാഗമായി തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നത്.
അതേ സമയം സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഓട്ടോ റിക്ഷയും ഡ്രൈവര്റും പൊലീസ് കസ്റ്റഡിയിൽ. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം ഇന്നു കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുളമടയിലെ പെട്രോൾ പമ്പിൽനിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.

ഓട്ടോ ഡ്രൈവറിൽനിന്നും കൂടുതൽ വിവരങ്ങൾ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഓട്ടോയ്ക്കും ഡ്രൈവർക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും.

Advertisement
inner ad
Continue Reading

Kerala

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

Published

on

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.

Continue Reading

Featured