‘സ്വന്തമായൊരു വീടെന്ന സ്വപ്നം’ ; നിശ്ചയദാർഢ്യത്തിലൂടെ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി യൂത്ത് കോൺഗ്രസ് നേതാവ് മഞ്ജുക്കുട്ടൻ

കൊല്ലം : സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്.നിശ്ചയദാർഢ്യത്തോടെ ഉറച്ച മനസ്സുമായി മുന്നോട്ടു നീങ്ങി ആ സ്വപ്നം യാഥാർത്ഥ്യമാക്കിയി രിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കരുനാഗപ്പള്ളി സ്വദേശിയുമായ ജി മഞ്ജുക്കുട്ടൻ. കെഎസ്‌യു വിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സമരമുഖങ്ങളിൽ സജീവമായിരുന്നു.കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കാലത്ത് ഉൾപ്പെടെ വർഷങ്ങളോളം ചോർന്നൊലിക്കുന്ന ഓല മേഞ്ഞ വീട്ടിലായിരുന്നു അദ്ദേഹവും അമ്മയും സഹോദരനും താമസിക്കുന്നത്. കയ്യിൽ ഒരു രൂപപോലും ഇല്ലാതെയാണ് നിശ്ചയദാർഢ്യം കൈമുതലാക്കി മഞ്ജുക്കുട്ടൻ തന്റെ സ്വപ്നത്തിലേക്ക് നടന്നടുത്തത്.

മഞ്ജുക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഞാൻ പണിഞ്ഞത് എന്റെ സ്വപ്നമാണ്…. 😍
കഴിഞ്ഞ വർഷത്തെ മഴ എനിക്ക് ഇപ്പോഴും ഓർമയുണ്ട് രാത്രി 1 മണിക്കും ഉറങ്ങാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചത്. “മറ്റുള്ളവരൊക്കെ ഇപ്പോൾ സുഖമായി ഉറങ്ങുകയാണല്ലോ” എന്നോർക്കുമ്പോൾ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വരുമായിരുന്നു. പുറത്ത് പെയ്യുന്ന മഴ അതെ വേഗതയിൽ തന്നെ അകത്തും പെയ്യുമ്പോൾ ഒന്ന് ഉറങ്ങാൻ കഴിയാതെ നിരവധി പത്രങ്ങൾ നിരത്തി വെച്ച് വീടിനകം നനയാതെ നേരം വെളുപ്പിക്കുമായിരുന്നു..ഇങ്ങനെ ഒക്കെ ആണെങ്കിലും പിന്നീട് എന്നേക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഓർത്ത് സമാധാനിക്കും.എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും ഒര് വീട് വേണമെന്ന് വാശി അങ്ങനെയാണ് തുടങ്ങിന്നത്, ഒര് രൂപ ഇല്ലത്തെ ഞാൻ പണി തുടങ്ങി എന്റെ വീടിന്റെ,ഈ സ്വപ്നത്തിന് ചിറക് മുളച്ചത് എന്റെ സുഹൃത്ത് ഷഫീക്കും അവന്റെ വാപ്പയുടെയും സ്നേഹം കൊണ്ടാണ്, വിജയാനന്ത്‌ പരിചയപെടുത്തിയ അഖിലും അവന്റെ കാഴ്ചപ്പാടും, ഡെവിഡിന്റെ ആദ്യ സംഭാവനയും, അൽത്താഫിന്റെ മാനസിക പിന്തുണയും, കൂട്ടുകാരുടെ സഹായവും എന്റെ വീടിന്റെ ഭംഗി കൂട്ടുന്നു. തെങ്ങിന്റെ മൂട്ടിൽ ഓല വെച്ച് ചരിച്ചുണ്ടാക്കിയ ആ ചരിപ്പിൽ നിന്നും തുടങ്ങി ഇന്ന് ഈ വീട്ടിലേക്ക് ഞങ്ങൾ കയറുമ്പോൾ ഒരുപാട് വീടില്ലാത്തവർക്ക് ഒന്ന് കയറി കിടക്കാൻ ഒര് ആശ്രയം കിട്ടട്ടെ എന്ന് ആശിക്കുന്നു.
വീട് അതൊരു സ്വപ്നമാണ് ആ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് നിക്കരുത്….

Related posts

Leave a Comment