തറിച്ചെടുത്ത അതിരുകൾ-മന്ദ്യത്ത് ഭരതൻ കുഞ്ഞിമംഗലം; കവിത വായിക്കാം

തറിച്ചെടുത്ത അതിരുകൾമന്ദ്യത്ത് ഭരതൻ കുഞ്ഞിമംഗലം

മരങ്ങൾ
പൂത്തുലയേണ്ടുന്നിടത്ത്
ആകാശം
പിളർന്നും
അർക്കനെ
തൊട്ടുതൊട്ടില്ലെന്നമട്ടിലും
നവസമുച്ചയങ്ങൾ
പണിത്
അതിനകത്ത്
ആകാശം
പണിതും
വിസ്മയം
തോന്നുന്ന
മായാപ്രപഞ്ചം
സൃഷ്ടിച്ചും
ദ്രുതഗതിയിൽ
നാം
എങ്ങോട്ടേക്കാണീയാത്ര.?!

ദിനകരനെ
കവർന്നെടുക്കാൻ
തന്നെയോ..?!

നാം
എത്രവേഗം
ബഹുദൂരം
മുന്നിലെത്തി.?!

കാഴ്ചയ്ക്ക്
പഴമതോന്നാൻ
പുതിയവയ്ക്ക്
കേടുവരുത്തിയും
മങ്ങിയചായങ്ങളാൽ
പഴയതാക്കിയെടുത്തും
മിനുക്കിയെടത്തും
മെനഞ്ഞെടുത്തും
പഴമയുടെ
പൊട്ടുംകീറ്റും
പണിത്
പുതുമകൾ
തേടുന്നവർ
നമ്മൾ.!!

നിന്നോളം
വലുതാവുന്നലോകം,
എന്നോളം
ചെറുതാവുന്നുവോ..?!

Related posts

Leave a Comment