Connect with us
48 birthday
top banner (1)

Kollam

കരട് വാർഡ് വിഭജനം ഡീലിമിറ്റേഷൻ ഹിയറിംങ് പ്രഹസനം: കോൺഗ്രസ്

Avatar

Published

on

വാർഡ് വിഭജനം സംബന്ധിച്ച് നടത്തിയ ഹിയറിംങ് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് കോൺഗ്രസ്. നോട്ടീസ് നൽകി പരാതിക്കാരെ വിളിച്ച് വരുത്തിയിട്ട് പരാതി യഥാവിധി കേൾക്കാൻ പോലും തയ്യാറാകാതെ പ്രഹസനമാക്കി മാറ്റുകയായിരുന്നുവെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. കരട് വാർഡ് വിഭജന പട്ടിക സി പി എമ്മിന് വേണ്ടി ഇടത്പക്ഷ യൂണിയനുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥൻമാർ തയ്യാറാക്കി നൽകിയതാണ്. പഞ്ചായത്തുകളിലും, നഗരസഭകളിലും, കോർപ്പറേഷനിലും വാർഡ് വിഭജനത്തിൽ അപാകത ഉണ്ട്. ഇതിന് എതിരായിട്ടാണ് പരാതി നൽകിയത്. എന്നാൽ യാതൊരു നീതിയും ലഭിച്ചില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കൊല്ലം താന്നിയിലെ കൂട്ട ആത്മഹത്യ; സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അജീഷിന് ക്യാൻസര്‍ സ്ഥിരീകരിച്ചത് ആത്മഹത്യയ്ക്ക് കാരണമായതായി പൊലീസ്

Published

on

കൊല്ലം: കൊല്ലം താന്നിയില്‍ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി.താന്നി ബിഎസ്‌എൻഎല്‍ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് കഴിഞ്ഞ ദിവസം കാൻസർ സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നും പൊലീസ് പറ‍ഞ്ഞു. ഇക്കാര്യങ്ങളിലെ മാനസിക സമ്മർദമായിരിക്കാം ഇത്തരമൊരു പ്രവർത്തിക്ക് ഇവരെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അജീഷിൻ്റെ അച്ഛനും അമ്മയും സമീപത്തു താമസിക്കുന്നയാളെ വിളിച്ച്‌ അറിയിച്ചു. അയല്‍വാസി എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കുഞ്ഞിന്റെ ശരീരം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിലാണ് അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യതയും രോഗവുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണർ കിരണ്‍ നാരായണൻ ഉള്‍പ്പെടെയുള്ളവർ വീട്ടിലെത്തി പരിശോധന നടത്തി.

Advertisement
inner ad
Continue Reading

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kerala

കടയ്ക്കൽ തിരുവാതിര ഉത്സവത്തെ രാഷ്ട്രീയ വത്കരിച്ചു, ഗവർണ്ണർക്ക് പരാതി നൽകി; യൂത്ത് കോൺഗ്രസ്‌

Published

on

കൊല്ലം : കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ചു നടത്തിയ സംഗീത പരിപാടിയിൽ സിപിഎം പാർട്ടി പരിപാടികളിൽ ഉപയോഗിക്കുന്ന ‘പുഷ്പ്പനെ അറിയാമോ’ ‘ലാൽസലാം സഖാക്കളെ’ എന്നീ ഗാനങ്ങൾ ഗായകരെ കൊണ്ടു പാടിക്കുകയും സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ചിഹ്നങ്ങളും കൊടികളും പ്രദർശിപ്പിക്കുകയും ചെയ്തതിനെതിരെ നടപടി ആവവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആദർശ് ഭാർഗവൻ ഗവർണ്ണർക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി.

ക്ഷേത്ര വിശ്വാസത്തെ രാഷ്ട്രീയ വത്കരിച്ച ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ് എടുക്കാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. നടപടി സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്നും വിശ്വാസി സമൂഹത്തോട് സിപിഎം നേതൃത്വം മാപ്പ് പറയണമെന്നും അഡ്വ.ആദർശ് ഭാർഗവൻ ആവശ്യപ്പെട്ടു..

Advertisement
inner ad
Continue Reading

Featured