Connect with us
48 birthday
top banner (1)

Kerala

ഡോ. കെ. വിഷ്ണുവും ഡോ. മിഥില പോൾസണും മെഡിക്കൽ ക്വിസ് മൽസര വിജയികൾ

Avatar

Published

on

കോട്ടയം : നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് ഇൻഡ്യയുടെ ആഭിമു ഖ്യത്തിൽ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ കേരള സോണൽ ക്വിസ് മത്സരത്തിൽ ഡോ. കെ. വിഷ്ണു ( ഗവൺമെന്റ് മെഡിക്കൽ കോളജ് കോഴിക്കോട് ), ഡോ. മിഥില പോൾസൺ ( ഗവൺമെന്റ് മെഡിക്കൽ കോളേജ് കോട്ടയം ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മുംബൈയിൽ വെച്ച് നടക്കുന്ന ദേശീയ ഫൈനൽ ക്വിസ് മത്സരത്തിൽ ഇവർ കേരളത്തെ പ്രതിനിധീകരിക്കും.

Advertisement
inner ad

ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ. പി.എസ്. ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മൽസരത്തിലെ
വിജയികൾക്കും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് ദക്ഷിണ മേഖല ചെയർമാൻ ഡോ. നാസർ യൂസഫ് , ഡോ. പി.സുകുമാരൻ , ഡോ. കുര്യൻ ഉമ്മൻ , ഡോ. മിഥുൻ മനോഹർ എന്നിവർ സമ്മാനിച്ചു .

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സമാശ്വാസ തൊഴിൽദാന പദ്ധതിയല്ല, ഇത് തൊഴിൽ അപഹരണ പദ്ധതി; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി എന്ന പേരിൽ സർക്കാർ ആശ്രിത നിയമനം അട്ടിമറിക്കുകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആരോപിച്ചു. എൻ.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന ആശ്രിത നിയമന ചട്ടങ്ങളെ മാറ്റി ഭൂരിപക്ഷത്തിനും തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുംവിധമാണ് പുതിയ നയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആശ്രിതർക്കായി നിയമനം നൽകുന്നതിനുള്ള പ്രായപരിധിയായി 13 വയസ്സാണ് നിശ്ചയിച്ചിരിക്കുന്നത് എന്നതൊരു വലിയ അനീതിയാണെന്നും, ഈ നയത്തിലൂടെ 13 വയസ്സിന് താഴെയുള്ള ആശ്രിതർക്ക് ജോലി നിഷേധിക്കുന്നതിൽ യുക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടകരമായ ജോലിക്കിടെ ഒരു ക്ലാസ് ഫോർ ജീവനക്കാരൻ മരണപ്പെടുമ്പോൾ, അവന്റെ ആശ്രിതർ 13 വയസ്സിൽ താഴെയാണ് എന്ന കാരണം പറഞ്ഞ് ജോലി നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സർക്കാർ തൊഴിൽ നൽകുന്നതിനുള്ള കുടുംബവരുമാന പരിധിയും വർഷങ്ങളായി പരിഷ്കരിച്ചിട്ടില്ല. ക്ലർക്ക് തസ്തികയിൽ 15 വർഷത്തിലധികം സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥൻ മരണപ്പെട്ടാൽ ആശ്രിതർക്ക് നിയമനം ലഭിക്കില്ലെന്ന വ്യവസ്ഥ ജീവനക്കാരോടുള്ള അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
inner ad

ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചപ്പോൾ മുടങ്ങിയ ആശ്രിത നിയമനങ്ങൾ പൂർണമായി നടപ്പാക്കിയിരുന്നു. അകാലമരണം സംഭവിച്ച ജീവനക്കാരന്റെ കുടുംബത്തിന് ആശ്രിതർക്ക് ജോലി ലഭിക്കുന്നതുവരെ ശമ്പളം നൽകാമെന്ന തീരുമാനവും അന്നത്തെ സർക്കാർ കൈക്കൊണ്ടിരുന്നു. എന്നാൽ, പിന്നീട് അധികാരത്തിലേക്കെത്തിയ പിണറായി സർക്കാർ ഈ ആനുകൂല്യം 30% ആയി വെട്ടിക്കുറച്ചുവെന്ന് ജയകുമാർ കുറ്റപ്പെടുത്തി. ഇപ്പോൾ ആശ്രിത നിയമനത്തെയും അട്ടിമറിച്ചിരിക്കുന്ന ഈ തീരുമാനം സർക്കാർ തിരുത്തണമെന്ന് എൻ.ജി.ഒ അസോസിയേഷന്റെ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടതാണെന്നും, അതിന് തയ്യാറാകാത്ത പക്ഷം സന്ധിയില്ലാത്ത സമരത്തിന് എൻ.ജി.ഒ അസോസിയേഷൻ മുന്നിട്ടിറങ്ങുമെന്നും ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി. ആർ.എസ്. പ്രശാന്ത് കുമാർ, വി.എസ്. രാഘേഷ്, മൊബിഷ് പി. തോമസ്, ഷിബുകുമാർ, കെ. രാജീവ്, ഷൈജി ഷൈൻ, എൻ.പി. അനിൽകുമാർ, നിതീഷ് കാന്ത്, ബി.എസ്. ഷൈൻ കുമാർ, എൻ.ആർ. ഷിബി, എസ്.പി. അഖിൽ, ലിജു എബ്രഹാം, എസ്. ശരത്, എൻ.വി. വിപ്രേഷ് കുമാർ, ശ്രീകാന്ത്, അനൂജ് രാമചന്ദ്രൻ, ബാലു പവിത്രൻ, ഷിബു പനയ്ക്കോട് എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured

സി.ആർ രാമചന്ദ്രൻ
പുരസ്കാരം
ഡോ. ശൂരനാട് രാജശേഖരന്

Published

on

കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ, സീനിയർ ജേണലിസ്റ്റ് ഫോറം എന്നിവയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന സി.ആർ. രാമചന്ദ്രന്റെ സ്മരണയ്ക്ക് സി.ആർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് വീക്ഷണം മാനേജിങ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരന്. അരനൂറ്റാണ്ട് കാലത്തെ സുദീർഘമായ പത്രപ്രവർത്തന പാരമ്പര്യം, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ്, കോളമിസ്റ്റ്, ഒരു ഡസണോളം കൃതികളുടെ കർത്താവ് എന്നിവയിലെ മികവ് മുൻനിർത്തിയാണ് ഡോ. രാജശേഖരന് അവാർഡ് നൽകുന്നതെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് എസ്. സുധീശൻ, സെക്രട്ടറി കെ. സുന്ദരേശൻ, ട്രഷറർ ഡി. വേണുഗോപാൽ എന്നിവർ അറിയിച്ചു.
പത്രപ്രവർത്തനത്തിനു പുറമേ രാഷ്ട്രീയ തലത്തിലും മികവും കഴിവും തെളിയിച്ചിട്ടുള്ളയാളാണ് രാജശേഖരൻ. കേരള വിദ്യാർഥി യൂണിയനിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, എൽഐസി ഡയറക്റ്റർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും തിളങ്ങി. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ്. കൊല്ലത്തു നിന്ന് ലോക്സഭയിലേക്കും ചത്തന്നൂരിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
സി.ആർ രാമചന്ദ്രന്റെ ഏഴാം ചരമവാർഷിക ദിനമായ ഏപ്രിൽ 23നു രാവിലെ 10.30 ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും. ‘വാർത്തകളുടെ നേരും നേരുകേടും’ എന്ന വിഷയത്തെ ആസ്പദമാക്കി എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.

Continue Reading

Featured

മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു; മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

Published

on

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.വലിയൊരു ജീവകാരുണ്യമാണ് ഫലവത്താകുന്നത്. വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്രസഹായമാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുകയാണ്. കേന്ദ്ര സഹായത്തിന്‍റെ അഭാവത്തിലും പുനരധിവാസവുമായി നാം മുന്നോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധാരണ ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ നമുക്കുണ്ടായ ധൈര്യം പകർന്നത് നമ്മുടെ നാടിന്‍റെ ഒരുമയും ഐക്യവും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴുസെന്‍റ് സ്ഥലത്ത് ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമിക്കുന്നത്. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, വരാന്ത, ഡൈനിംഗ്, സ്റ്റോർ ഏരിയ എന്നിങ്ങനെയാണ് നിർമാണം. ഒന്നരയേക്കറില്‍ മാർക്കറ്റ്, ആധുനിക അങ്കണവാടി, പാർക്കിംഗ് ഏരിയാ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഓപ്പണ്‍ എയർ തിയറ്റർ, ഫുട്ബോള്‍ മൈതാനം, മാലിന്യസംസ്കരണ സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured